CAREERS

എസ്.ബി.ഐയില്‍ 665 ജോലി ഒഴിവ്

01 September 2022 , 8:22 AM

 

തിരുവനന്തപുരം: എസ്.ബി.ഐയില്‍ 665 ജോലി ഒഴിവ്. വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസിന് കീഴില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക പോര്‍ട്ടലായ bank.sbi/careers or sbi.co.in/careers എന്നിവയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിലവില്‍ 665 ഒഴിവുകളാണ് ഈ പോസ്റ്റിലുള്ളതെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 2022 സെപ്തംബര്‍ 20ന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം.

 

ആകെയുള്ള ഒഴിവുകളില്‍ 75 എണ്ണം കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യുട്ടീവ് എന്ന പോസ്റ്റിലേക്കാണ്. 

റീജിയണല്‍ ഹെഡ് പോസ്റ്റില്‍ 12 ഒഴിവുകളും 

റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡര്‍) വിഭാഗത്തില്‍ 37 ഒഴിവുകളുമുണ്ട്. 

ഇവ കൂടാതെ സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ (147), 

ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ (52), 

പ്രോജക്ട് ഡെവലപ്മെന്റ് മാനേജര്‍ (ബിസിനസ്) (2), 

റിലേഷന്‍ഷിപ്പ് മാനേജര്‍ (335) എന്നിങ്ങനെയും ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 

മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്) വിഭാഗത്തില്‍ 2 ഒഴിവുകളും 

മാനേജര്‍ (ബിസിനസ് പ്രോസസ്) വിഭാഗത്തിലായി ഒരൊഴിവും

 സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ടീം - സപ്പോര്‍ട്ട് വിഭാഗത്തില്‍ 2 ഒഴിവുകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്.

 

എസ്.ബി.ഐയിലെ ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം? 

 

സ്റ്റെപ്പ് 1: അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ ആദ്യം തന്നെ sbi.co.in എന്ന എസ്ബിഐയുടെ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. 

സ്റ്റെപ്പ് 2: എസ്ബിഐ ഹോം പേജിലെ കരിയര്‍ വിഭാഗം സന്ദര്‍ശിക്കുക.

സ്റ്റെപ്പ് 3: ആദ്യം ജോയിന്‍ എസ്ബിഐയില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് നിലവിലെ ഓപ്പണിംഗുകളില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.

സ്റ്റെപ്പ് 4: ഇനി നിങ്ങള്‍ക്ക് ''എസ്ബിഐയിലെ വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസ്സില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ റിക്രൂട്ട്‌മെന്റ്'' എന്ന് വ്യക്തമാക്കിയിട്ടുള്ള ലിങ്ക് കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5: ഓണ്‍ലൈനായി അപേക്ഷിക്കുക എന്നതില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.

സ്റ്റെപ്പ് 6: ഫോം പൂരിപ്പിച്ചതിന് ശേഷം നിങ്ങളുടെ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുക.

സ്റ്റെപ്പ് 7: എസ്ബിഐ അപേക്ഷാ ഫീസ് അടയ്ക്കുക.

സ്റ്റെപ്പ് 8: ഭാവിയിലെ ഉപയോഗത്തിന് വേണ്ടി എസ്ബിഐ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക.

 

എസ്ബിഐയില്‍ ഒഴിവുള്ള പോസ്റ്റുകളില്‍ അപേക്ഷിക്കുന്നതിനായി നിങ്ങള്‍ അടയ്‌ക്കേണ്ട അപേക്ഷാ ഫീസ് എത്ര രൂപയാണ്? 

 

ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗക്കാര്‍ അപേക്ഷാ ഫീസും ഇന്റ്റിമേഷന്‍ ചാര്‍ജുകളും അടക്കം 750 രൂപയാണ് അപേക്ഷാ ഫീസായി നല്‍കേണ്ടത്. ഈ തുക പിന്നീട് തിരികെ ലഭിക്കില്ല. എസ്സി/എസ്ടി, പിഡബ്ല്യുഡി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കാന്‍ ഫീസ് ഒന്നും തന്നെ അടയ്‌ക്കേണ്ടതില്ല. 

 

എസ്ബിഐ എസ്ഒ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഓഗസ്റ്റ് 30ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുറത്തിറക്കിയിരുന്നു. ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത് പ്രകാരം എസ്ബിഐ എസ്ഒ വിഭാഗത്തില്‍ ആകെ 714 തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.