Sports

ലോകകപ്പ് ഫുട്ബോള്‍; ഇംഗ്ളണ്ടും യു എസ് എയും പ്രീ ക്വാര്‍ട്ടറില്‍

30 November 2022 , 2:55 AM

 

ദോഹ: ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ളണ്ടും യു എസ് എയും പ്രീ ക്വാര്‍ട്ടറില്‍. വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇറാന്‍റെ കനത്ത വെല്ലുവിളി മറികടന്ന് ഒരു ഗോള്‍ ജയവുമായാണ് യുഎസ്എ രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയത്. 

 

ഏഴ് പോയന്‍റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. 

അഞ്ച് പോയന്‍റുമായി യുഎസ്എ രണ്ടാം സ്ഥാനത്തെത്തി.

 

ഇംഗ്ളണ്ടിനായി റാഷ്ഫോഡ് ഇരട്ട ഗോള്‍ നേടി. ഫോഡന്‍റെ  വകയായിരുന്നു മറ്റൊരു ഗോള്‍. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് വീണത്.

 

ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് യു എസ് എ യുടെ ഗോള്‍ സ്കോറര്‍.

 

പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ട് സെനഗലിനേയും, യു എസ് എ നെതര്‍ലന്‍ഡ്സിനേയും നേരിടും.