health

സ്ത്രീകൾ എല്ലാമാസവും സ്വയം സ്തന പരിശോധന നടത്തണം

Sanal C Alappuzha

20 October 2022 , 11:51 AM

 

 

മാസത്തിലൊരിക്കൽ ലളിതമായ സ്വയം സ്തനപരിശോധന നടത്തിയാൽ 30-40 ശതമാനത്തോളം സ്തനാർബുദ രോഗികളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് സ്തനരോഗ വിദഗ്ദ്ധർ പറയുന്നു . നിലവിൽ ചികിത്സയൊന്നും സാധ്യമല്ലാത്ത ഘട്ടത്തിൽ രോഗം കണ്ടുപിടിക്കുന്നതിനാൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു  .   രാജ്യത്തെ സ്തനാർബുദ രോഗികളിൽ രോഗ നിർണ്ണയം നടത്തുമ്പോൾ  ഏകദേശം   75 ശതമാനം പേരുടേയും  രോഗത്തിന്റെ സ്റ്റേജ്  മൂന്നാം അല്ലെങ്കിൽ നാലാം ഘട്ടത്തിലായിരിക്കും . അതുകാരണം ഇവരിലെ അതിജീവന നിരക്ക് 20 ശതമാനമായി കുറയുന്നു . സ്തനാർബുദം വർധിച്ചുവരുന്ന സാഹചര്യത്തിൽ  സ്വയം നടത്തുന്ന സ്തന  പരിശോധന കൂടുതൽ പ്രധാനൃമേറുന്നത് . സ്ത്രീ-പുരുഷ  പല അർബുദങ്ങളിൽ  സ്തനാർബുദമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് .സ്തനാർബുദം നേരത്തെ കണ്ടെത്തിയാൽ ഭേദമാക്കാവുന്നതാണ്. 20-30 വയസ് പ്രായമുള്ള യുവതികൾക്ക് പോലും സ്തനാർബുദം വരാൻ സാധ്യതയുണ്ടെന്ന് മിക്ക ആളുകൾക്കും അറിയില്ല. എല്ലാ സ്ത്രീകളും മാസത്തിൽ ഒരിക്കൽ സ്തനപരിശോധന ആരംഭിക്കാൻ ശുപാർശ ചെയ്യുന്നത് അതുകൊണ്ടാണ് .  അവർക്ക് 20 വയസ്സ് തികയുമ്പോൾ സ്തനാർബുദം വളരെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനാകും. സ്വയം സ്തന പരിശോധന ആഗോളവത്ക്കരിക്കുന്നതിൻെറ ഭാഗമായും സ്ത്രീകളിൽ അവബോധം ഉണ്ടാക്കുന്നതിൻെ റ ഭാഗമായും ഒക്ടോബർ മാസം ലോക സ്തന മാസമായി ആചരിക്കുകയാണ് .