Entertainment

വാട്സാപ്പ് ചാറ്റുകൾ ഇനി ആരും കാണാതെ പൂട്ടിവെക്കാം, പുതിയ ലോക്ക് ചാറ്റ് ഫീച്ചർ പുറത്തിറക്കി വാട്സാപ്പ്.

Shibu padmanabhan

17 May 2023 , 8:30 AM

 

ആകർഷകമായ പുതിയ സുരക്ഷാ ഫീച്ചറുമായിട്ടാണ് ഇത്തവണ വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഈ പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ചാറ്റുകൾ നമ്മുടെ ഫോൺ ഉപയോഗിക്കുന്ന മറ്റുള്ളവർ തുറക്കാതിരിക്കാൻ ചാറ്റ് ലോക്ക് വെക്കാനാകും. കൂടുതൽ പ്രൈവസിയും സുരക്ഷയും നൽകുക എന്നതാണ് ചാറ്റ് ലോക്ക് ഫീച്ചറിലൂടെ വാട്സാപ്പ് ഉദ്ദേശിക്കുന്നത്.

ഉപയോക്താക്കൾക്ക് അധികമായി നല്‍കുന്നൊരു  സുരക്ഷയാണ് ചാറ്റ് ലോക്ക് ഫീച്ചർ എന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്. പാസ്സ്‌വേർഡോ ബയോമെട്രിക് ഓതന്റിക്കേഷനോ(ഫേസ് ലോക്ക്, ഫിംഗർപ്രിന്റ് ലോക്ക് ) ഉപയോഗിച്ച് സ്വകാര്യമായ ചാറ്റുകൾ മറ്റുള്ളവർ കാണാതിരിക്കാൻ സംരക്ഷിക്കുന്നതാണ് ഈ ഫീച്ചറിന്റെ പ്രവർത്തനം. ഏതെങ്കിലും അവസരത്തിൽ മറ്റുള്ളവർ നമ്മുടെ ഫോൺ ഉപയോഗിച്ചാൽ , അവർക്ക് വാട്സ്ആപ്പ് തുറന്ന് മറ്റ് ചാറ്റുകൾ കാണാൻ സാധിച്ചാൽ പോലും വാട്സ്ആപ്പിൽ നമ്മൾ ലോക്ക് ചെയ്ത ചാറ്റ് നമ്മുടെ സഹായമില്ലാതെ തുറക്കാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ ഗുണം.

വാട്സ്ആപ്പിന്റെ പുതിയ ലോക്ക് ചാറ്റ് ഫീച്ചർ പാസ്സ്‌വേർഡ്ഡും ബയോമെട്രിക് ഓതെന്റിക്കേഷനും ഉപയോഗിച്ച് സുരക്ഷിതമാക്കിയ എല്ലാ ചാറ്റുകളെയും ഒരു പ്രത്യേക ഫോൾഡറിലേക്ക് മാറ്റുന്നു. നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഏതാണോ അതിനെ അടിസ്ഥാനമാക്കി ഫേസ് ഐഡി, ഫിംഗർപ്രിന്റ് സെൻസർ, പാഡ് സെറ്റ്, ബയോമെട്രിക് ഓതന്റിക്കേഷൻ തുടങ്ങിയവയിലൂടെ ചാറ്റുകൾ ലോക്ക് ചെയ്യാനും അവ ആക്സസ് ചെയ്യാനും സാധിക്കുന്നതാണ്.