Entertainment

പുതിയ മോഹൻ ലാൽ ചിത്രത്തിൻ്റെ പേരെന്ത്..? ആകാംഷയോടെ പ്രേക്ഷക ലോകം.

സെറീന അഷ്‌റഫ്

23 December 2022 , 9:20 AM

 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. 

ഏറെ നാളത്തെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിൻ്റെ ടൈറ്റിൽ 23ന് പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രേക്ഷകരെ ആകാംഷയിലാക്കി  ടൈറ്റിലിൻ്റെ ചെറിയ ചെറിയ ഭാ​ഗങ്ങൾ പസിൽ പോലെ ഇവർ സോഷ്യൽ മീഡിയകളിലൂടെ പങ്കുവയ്ക്കാൻ തുടങ്ങിയത്. ഈ പോസ്റ്റുകളാണ് ഇപ്പോൾ ആരാധകരും സിനിമാസ്വാദകരും ചർച്ച ചെയ്യുന്നത്. ഇതുവരെ പുറത്തു വന്ന ഭാഗങ്ങള്‍ കൃത്യമായി കൂട്ടി യോജിപ്പിച്ച ചിലര്‍ക്കെങ്കിലും കണ്ടെത്താൻ കഴിഞ്ഞത് അതില്‍ ചിത്രത്തിന്‍റെ പേരിന്‍റെ പ്രധാന ഭാഗം മിസിംഗ് ആണെന്നാണ്. ടൈറ്റിൽ തയ്യാറാക്കുന്നതിന്റെ വീഡിയോ മോഹൻലാലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആകാംഷയുടെ മുൾമുനയിലായി ആരാധക ലോകം. എന്തായിരിക്കും ചിത്രത്തിൻ്റെ ടൈറ്റിൽ എന്നാണ് എല്ലാവരും ചോദിക്കുന്നത്. പലരും പ്രവചനങ്ങളും നടത്തുന്നുണ്ട്. എന്നാൽ ഇതുവരെ പുറത്തുവന്നതിൽ ടൈറ്റിലിൻ്റെ  അവസാന അക്ഷരം മാത്രമാണ് ഉള്ളത്. ചില്ലരക്ഷരങ്ങളിലെ 'ൻ' ആണത്. പിന്നാലെ പ്രവചനങ്ങൾ കൊണ്ട് കമൻറ് ബോക്സും നിറഞ്ഞു. 'ഭീമൻ, വാലിഭൻ, മലൈകോട്ട വാലിബൻ,  ഒടിയൻ 2, എന്നിങ്ങനെ 'ൻ' ൽ അവസാനിക്കുന്ന പേരുകളുടെ പ്രളയം തന്നെ, എന്നാൽ ഭൂരിഭാ​ഗം പേരും കമൻറ് ചെയ്തിരിക്കുന്ന പേര് ഭീമൻ എന്നാണ്. എന്നാൽ ആകാംഷയ്ക്ക് വിരാമമിട്ട്  ചിത്രത്തിൻ്റെ ടൈറ്റിൽ ഇന്ന്  വൈകുന്നേരം അഞ്ചിന് പുറത്തുവിടും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.