health

ചെള്ളുപനി? ജാഗ്രെൈത.... വിശദമായ കുറിപ്പ് വായിക്കാം

25 October 2022 , 3:56 PM

 

എന്താണ് ചെള്ളുപനി?

എലി,അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലും ചെറു സസ്തനികളിലും കണ്ടുവരുന്ന റിക്കറ്റ്‌സിയ സുസുഗാമുഷി ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ളുപനി. ചെറുജീവികളിൽ വസിക്കുന്ന ചെള്ളുകളുടെ (മൈറ്റ്) ലാർവ ദശയായ ചിഗ്ഗറുകൾ വഴിയാണ് മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക്‌ രോഗം പകരുന്നത്. പുല്ലുകൾക്കിടയിലും ഇത്തരം ചെള്ളുകളുടെ സാന്നിധ്യമുണ്ട്. പുല്ലിനിടയിലൂടെ നടക്കുമ്പോൾ അവ മനുഷ്യശരീരത്തിൽ കയറുകയും കടിക്കുകയും ചെയ്യുന്നു. 10- 12 ദിവസം കഴിഞ്ഞാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

ആരെല്ലാം, എന്തെല്ലാം ശ്രദ്ധിക്കണം

റബ്ബർത്തോട്ടങ്ങൾ, കൃഷിയിടങ്ങൾ, പുല്ലും കുറ്റിക്കാടുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർ, വീട്ടിൽ വളർത്തുമൃഗങ്ങളുള്ളവർ എന്നിവരും പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലുറപ്പുജോലിക്ക്‌ പോകുന്നവർ ശരീരഭാഗങ്ങൾ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കുക. പ്രാണികളെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക.
രോഗബാധാസാധ്യതയുള്ള സ്ഥലങ്ങളുമായി സമ്പർക്കമുണ്ടായാൽ എത്രയുംവേഗം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കുളിക്കുക. വസ്ത്രങ്ങൾ ഉണക്കാൻ പുല്ലിനുമുകളിൽ വിരിച്ചിടാതിരിയ്ക്കുക, വീടിനു ചുറ്റുമുള്ള പാഴ്‌ച്ചെടികൾ ന്യൂസ് ലൈവ് വെട്ടിക്കളയുക. രോഗസാധ്യതയുള്ള സ്ഥലത്ത് ജോലിചെയ്യുന്നവർ മുൻകരുതലായി ഡോക്‌സി സൈക്ലിൻ ഗുളികകൾ കഴിയ്ക്കുന്നത് എലിപ്പനി, ചെള്ളുപനി, മലമ്പനി എന്നിവയ്ക്കുള്ള പ്രതിരോധമാണ്.

ലക്ഷണങ്ങളും ചികിത്സയും

ചെള്ള് കടിക്കുന്ന ഭാഗത്ത് വട്ടത്തിൽ ചുവന്നുതടിച്ച പാടുപോലെ കാണും. പിന്നീടത് കറുത്ത വ്രണമായി മാറുന്നു. കടിയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ വിറയലോടുകൂടിയ പനി, തലവേദന, കണ്ണിൽ ചുവപ്പ്, കഴലവീക്കം, പേശിവേദന, വരണ്ട ചുമ എന്നിവയും അനുഭവപ്പെടും. സമയത്ത് ചികിത്സ തേടാതിരുന്നാൽ ക്രമേണ ആന്തരിക അവയവങ്ങളെ ബാധിക്കുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യും.
രക്തപരിശോധനയിലൂടെ രോഗാണുസാന്നിധ്യം കണ്ടെത്താനാകും. എലിപ്പനിക്ക്‌ നൽകുന്ന ആന്റിബയോട്ടിക്കുകൾ തന്നെയാണ് ചെള്ളുപനിക്കും നൽകുന്നത്. ശരിയായ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാൽ രോഗമുക്തി ഉറപ്പാക്കാനാകും.

 

തൃശ്ശൂര്‍ അയ്യന്തോള്‍ കീര്‍ത്തി നഗറില്‍ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ ചെറിയനാട് ജി.ആര്‍. ലീന (46) ആണ് ഒമ്പതിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ആദ്യം ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിശദമായ പോസ്റ്റുമോര്‍ട്ടം ന്യൂസ് ലൈവ് റിപ്പോര്‍ട്ടിലാണ് ചെള്ളുപനിയാണ് മരണകാരണമെന്ന സ്ഥിരീകരണം വന്നത്.