27 November 2022 , 12:02 AM
ദോഹ: ലോകകപ്പില്‍ ഓസ്ട്രേലിയക്കായി വിജയഗോൾ നേടിയ ശേഷം മിച്ചല്‍ ഡ്യൂക്ക് ഗാലറിയിലിരുന്ന മകനായി നടത്തിയ ആഹ്ലാദ മുദ്ര വൈറലായി. ഉജ്വല ഹെഡറിലൂടെ പന്ത് തുനീസിയന്‍ വലയില്‍ എത്തിച്ച ശേഷം ഇരുകൈകളിലെയും ഓരോ വിരലുകള്‍ ചേര്‍ത്തുവച്ചാണ് ഡ്യൂക്ക് ഗാലറിക്കരികിലേക്ക് ഓടിയത്. മകന് ജാക്സണ് അതേ രീതിയില്‍ വിരലുകള്‍ ചേര്‍ത്തുവച്ചു. ജാക്സന്റെ പേരിന്റെ ആദ്യ അക്ഷരമായ ജെ ആണ് വിരലുകള്‍ കൊണ്ട് ഡ്യൂക്ക് ലോകത്തെ കാട്ടിയത്.
ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓസ്ട്രേലിയ അനേകം അവസരങ്ങള്‍ തുറന്നെടുത്തു. അതിനിടയിലാണ് അവി ശ്വസനീയമായ ഹെഡറിലൂടെയുള്ള മിച്ചല്‍ ഗോള്‍. ഡ്യൂക്ക് ശരിക്കും താരമായ ആയ നിമിഷം.
മല്‍സരശേഷം മിച്ചല്‍ ഡ്യൂക്കിന്റെ കണ്ണുനിറഞ്ഞു. ‘എനിക്ക് വാക്കുകളില്ല. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മനോഹരനിമിഷം. എന്റെ കുടുംബത്തിനും ഓസ്ട്രേലിയന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും ഏറ്റവും വിലപ്പെട്ട നിമിഷമാണിത്. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ് ഞങ്ങള്‍ ഇതുവരെയെത്തിയത്. ഈ വിജയത്തില്‍ മതിമറക്കുന്നില്ല. ഇനി ഒരു മല്‍സരം കൂടി ജയിക്കാനുണ്ട്. ഗ്രൂപ്പ് ഘട്ടം കടക്കണം ...’ ഡ്യൂക്ക് മനസ് തുറന്നു
31 January 2023 , 2:29 PM
31 January 2023 , 12:23 PM
31 January 2023 , 12:17 PM
31 January 2023 , 12:04 PM
Comments
RELATED STORIES
മുഹമ്മദ് സിറാജ് ഏകദിന റാങ്കിംഗിൽ ഒന്നാമൻ
25 January 2023 , 2:10 PM
മിസ്റ്റര്‍ ആലപ്പുഴ ചാമ്പ്യന്‍ഷിപ്പ് കാവാലം സ്വദേശി സേതുകമലിന്
24 January 2023 , 7:35 PM
മെസി-നെയ്മർ-എംബാപ്പെ ത്രയത്തെ കാണാൻ അവസരം! ഖത്തറിൽ പിഎസ്ജിയുടെ ട്രെയിനിങ് സ..
18 January 2023 , 12:58 PM
317 റൺസിൻ്റെ പടുകൂറ്റൻ ജയം, ചരിത്രം കുറിച്ച് ഇന്ത്യ
15 January 2023 , 8:20 PM
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്; ഇന്ത്യന്‍ ടീമില്‍..
15 January 2023 , 12:01 PM
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള ഇന്നു മുതൽ
12 January 2023 , 8:05 AM