News

പാലക്കാട്ട് ലോറിക്കടിയിൽപെട്ട് വയോധിക മരിച്ചു

18 November 2022 , 12:12 PM

 

പാലക്കാട്: അമിതവേഗത്തിലെത്തിയ ലോറിക്കടിയിൽപെട്ട് വയോധിക മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു ആണ് മരിച്ചത്. 65 വയസ്സ് പ്രായമുണ്ടായിരുന്നു. കഞ്ചിക്കോട് റയിൽവേ ജങ്ഷന് സമീപത്തെ വാട്ടർ ടാങ്ക് റോഡിൽ വെച്ചായിരുന്നു അപകടം. ദേശീയ പാത മുറിച്ച് കിടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയിൽ പെടുകയായിരുന്നു.