Spiritual

വൃശ്ചിക പുലരിയിൽ ദർശനപുണ്യം പകരാൻ വൈക്കത്തഷ്ടമി

16 November 2022 , 10:59 PM

 

 

വൈക്കം:  ചരിത്രപ്രസിദ്ധമായ  അഷ്ടമി ദർശനത്തിനായി വൈക്കത്തേക്ക് ഭക്തജനപ്രവാഹം. ഇത്തവണ വൃശ്ചികപ്പുലരിയിലാണ് അഷ്ടമി ദർശനമെന്ന സവിശേഷതയുമുണ്ട്. കേരളത്തിലെ ചരിത്ര പ്രസിദ്ദവും പുരാതനവുമായ മഹാശിവക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം.അത് കൊണ്ട് തന്നെ കേരളത്തിലെ ശിവ ക്ഷേത്രങ്ങളിൽ പ്രഥമ ഗണനീയമാണ് വൈക്കം മഹാദേവ ക്ഷേത്രം ഇവിടുത്തേ പതിമൂന്നുനാൾ നീണ്ടു നിൽക്കുന്ന ഉത്സവമാണ് വൈക്കത്തഷ്ടമി എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്നത്.അതിൽ പന്ത്രണ്ടാം നാൾ ആണ് അഷ്ടമി. ജീവ കാരുണ്യ വാരിധിയായ തിരു:വൈക്കത്തപ്പൻ ശ്രീ വ്യാക്രപാദ മഹർഷിക്ക് മുന്നിൽ പ്രത്യക്ഷനാവുകയും ആഗ്രഹിക്കുന്ന എന്തു വരം വേണമെങ്കിലും ചോദിക്കുവാൻ അവശ്യ പെടുകയും ചെയ്തു, അ മഹാനായ മുനി തൽക്ഷണം തൻ്റെ ആഗ്രഹം ശ്രീ പാരമേശ്വരനു മുൻപിൽ അവതരിപ്പിച്ചു. ഇനി മുതൽ എല്ലാ സംവത്സരവും ഇതേ ദിനം ഇതേ സമയം ഇതേ രൂപത്തിൽ ഇവിടെ വന്ന് ഭക്തരെ അനുഗ്രഹിക്കണം എന്ന വരം മാത്രം മതി ഏന്നു ജീവ കാരുണ്യ വാരിധിയായ ശ്രീ പരമേശ്വരനോട് അഭ്യർത്ഥിച്ചു.കാരുണ്യ വാരിധിയായ ഭഗവാൻ ശ്രീ വൈക്കത്തപ്പൻ മഹാമുനി ചോദിച്ച വരവും മോക്ഷവും നൽകി അവിടെ തന്നെ അന്തർദ്ധാനവും ചെയ്തു.അ പുണ്യ പാവനമായ സുദിനമാണ് "വൈക്കത്തഷ്ടമി ".

 വൈക്കത്തഷ്ടമി ദിവസം  വൈക്കത്തപ്പനെ തൊഴുതാൽ ദുഃഖമോചനം നല്കി അഭീഷ്ടകാര്യസിദ്ധി വരം ലഭിക്കുമെന്നാണ് വിശ്വാസം.സ്വര്ണപ്രഭാമണ്ഡലം ചാര്ത്തി സ്വര്ണഅങ്കി, സ്വര്ണ ചന്ദ്രക്കല, സ്വര്ണ പുഷ്പങ്ങള്, മാലകള്, ഉതിരബന്ധം എന്നിവ കൊണ്ട് അലങ്കരിച്ച വൈക്കത്തപ്പന്റെ മംഗളരൂപം കാണുവാന് വേണ്ടിയാണ് നാനാദിക്കിൽ നിന്നും ഭക്തർ എത്തുന്നു.

അഷ്ടമിദര്ശനം കഴിഞ്ഞ് ക്ഷേത്രത്തില് കാത്തിരുന്ന് രാത്രിയിലെ അഷ്ടമിവിളക്കു തൊഴുതാൽ ശതകോടി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.