Business

യുഎസ് ബാങ്ക് തകർന്നു; ആശങ്കയോടെ ഓഹരി വിപണി

12 March 2023 , 6:57 AM

 

 

 

വാഷിങ്ടൺ: ഇന്ത്യയിലേതുൾപ്പെടെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ടുള്ള സിലിക്കൺ വാലി ബാങ്ക് (എസിബി) തകർന്നു. 

ബാങ്ക് ഓഹരി വില 60% വരെ ഇടിഞ്ഞതിനൊപ്പം നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുകയും ചെയ്തതോടെയാണു ബാങ്ക് വീണത്. 

ഇന്ത്യൻ ഓഹരി വിപണികളിലും കഴിഞ്ഞ ദിവസമുണ്ടായ എസ് വി ബി ഇഫക്ട് തുടരുമോ എന്നാണു നിക്ഷേപകർ ഉറ്റുനോക്കുന്നത്.

ഇൻവെസ്റ്റ്മെന്റ് ബാങ്കായ ലീ മാൻ ബ്രദേഴ്സിന്റെ തകർച്ചയോടെ തുടങ്ങിയ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്, വാഷിങ്ടൻ മ്യൂച്വൽ തകർന്നതാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തകർച്ച. 30,900 കോടി ഡോളറായിരുന്നു വാഷിങ്ടൻ മ്യൂച്വലിന്റെ ആസ്തി. 

 

20,900 കോടി ഡോളറാണ് എസ് വി ബിയുടെ ആസ്തി; നിക്ഷേപം 17,540 കോടി ഡോളറുമാണ്