26 November 2022 , 8:26 AM
ഉണ്ണിമുകുന്ദൻ നായകനായ എത്തിയ ഷെഫീക്കിന്റെ സന്തോഷം തിയറ്ററുകളിൽ 25 മുതൽ പ്രദർശനം തുടങ്ങി. ഈ സിനിമ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടർന്ന് പ്രേക്ഷകർ. ചിത്രം ഇറങ്ങി മണിക്കൂറുകൾക്കുശേഷം മികച്ച പ്രതികരണവുമായി പ്രേക്ഷകരും സിനിമ മേഖലയിൽ നിന്നുള്ളവരും എത്തി. ഗുലുമാൽ എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അനൂപ് പന്തളം സംവിധാനം നിർവ്വഹിച്ച, ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് “ഷെഫീക്കിന്റെ സന്തോഷം”. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ് പ്രൊഡക്ഷൻ.
ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഷഫീക്ക് ഒരു സാധാരണ പ്രവാസിയാണ്. എല്ലാവരുടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്ന അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാൾക്കായി ഒരു ഗിഫ്റ്റ് കൊണ്ട് വരുന്നു. ആ ഗിഫ്റ്റ് കാരണം പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാല, മനോജ്.കെ.ജയൻ, ആത്മീയ, ദിവ്യ പിള്ള തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എടുത്തു പറയേണ്ട പ്രകടനമായിരുന്നു മനോജ്.കെ.ജയൻ, ബാല എന്നിവരുടേത്. തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ ചിരിപടർത്തിയ പ്രകടനം ഇവരുടേത് ആയിരുന്നു.
31 January 2023 , 2:29 PM
31 January 2023 , 12:23 PM
31 January 2023 , 12:17 PM
31 January 2023 , 12:04 PM
Comments
RELATED STORIES
പണം വാരി 'പഠാൻ', ബോളിവുഡിൽ കിംഗ് ഖാൻ തരംഗം
28 January 2023 , 6:21 PM
നാട്ടു നാട്ടു ഓസ്കര് നോമിനേഷന് പട്ടികയിൽ
25 January 2023 , 8:58 AM
സിനിമാനടന് സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍
24 January 2023 , 3:22 PM
'ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ': ഭാമയും അരുണും വേര്‍പിരിയുന്നോ?..
20 January 2023 , 10:05 PM
പൊതുവേദിയില്‍ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക്..
20 January 2023 , 2:27 PM
40 വയസ് കഴിഞ്ഞു, 'ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്പര്യമോ ലക്ഷ്യമോ..
19 January 2023 , 10:03 PM