News

കേന്ദ്ര മന്ത്രി വി. മുരളീധരന് നേരെ കൂവൽ പ്രതിഷേധം

25 March 2023 , 12:13 PM

 

 

 

കാസർകോട്:കേന്ദ്ര മന്ത്രി വി. മുരളീധരന് നേരെ കൂവൽ പ്രതിഷേധം .പെരിയ കേന്ദ്ര സർവകലാശാലയിലെ ബിരുദ ദാന ചടങ്ങിനിടെയാണ് സംഭവം.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടു എന്ന് പ്രസംഗിക്കുമ്പോഴാണ് വിദ്യാർഥികൾ കൂവിയത്.

ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ് എന്നും കേന്ദ്ര സഹമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

പ്രധാനമന്ത്രി നന്ദ്രേ മോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും കൂവൽ ഉണ്ടായി.