News

യുവാവിനെ തടി കഷണം കൊണ്ട് ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍

28 March 2023 , 7:19 AM

 

കൊല്ലം: യുവാവിനെ തടി കഷണം കൊണ്ട് ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. മണമല മഠത്തില്‍ പടിഞ്ഞാറ്റതില്‍ രാജീവ്(44), മങ്ങാട് മയിലവിളവീട്ടില്‍ ബിനു(29) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ന് മാങ്ങാട് ബൈപ്പാസിന് സമീപമുള്ള കടത്തിണ്ണയിലിരുന്ന സുമേഷിനെയാണ് പ്രതികള്‍ ഇരുവരും ചേര്‍ന്ന് മരത്തടി ഉപയോഗിച്ച് ആക്രമിച്ചത്. അക്രമത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മുഖത്ത് അടിയേറ്റ് സുമേഷിന് മാരകമായി പരിക്കേറ്റിരുന്നു. ഒന്നാം പ്രതി രാജീവ് കൊലപാതക കേസിലടക്കം പ്രതിയാണ്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രജനീഷ്, ഷണ്‍മുഖന്‍ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.