News

ബൈക്കിലെത്തിയ രണ്ടുപേര്‍ വയോധികയുടെ മാല കവര്‍ന്നു

22 November 2022 , 3:14 PM

 

 

കണ്ണൂർ:  ബൈക്കിലെത്തിയ രണ്ടുപേര്‍ വയോധികയുടെ മാല കവര്‍ന്നു. പാറാലിലെ കളത്തുംകണ്ടി വീട്ടില്‍ കാരായി ശോഭയുടെ ഒന്നരപ്പവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്.

കൂത്തുപറമ്പ് പാറാല്‍ നിങ്കിലേരി റോഡില്‍ ഞായറാഴ്ച വൈകീട്ട് 5.10ഓടെയാണ് സംഭവം. വീട്ടില്‍നിന്നും ഇറങ്ങി കൂത്തുപറമ്ബ് ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയില്‍ ബൈക്കിലെത്തിയ സംഘം മാല കവരുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച ഇവര്‍ തൊപ്പി ഉപയോഗിച്ച് മുഖവും മറച്ചിരുന്നു. കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് പരിശോധിച്ചുവരുകയാണ്