Entertainment

20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം; വനിതാ ദിന ഓഫറുമായി കൊച്ചി മെട്രോ

07 March 2023 , 6:59 PM

 

 

 കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിന് സ്ത്രീ യാത്രികര്‍ക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സ്ത്രീകള്‍ക്ക് 20 രൂപ ടിക്കറ്റില്‍ മെട്രോയുടെ ഏത് സ്‌റ്റേഷനില്‍ നിന്നും എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

 

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും അധികം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് വനിതകളെ കലൂര്‍ മെട്രോ സ്‌റ്റേഷനില്‍ ഉച്ചക്ക് 12 മണിക്ക് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ആദരിക്കും.

 വനിതാ ദിനത്തോടനുബന്ധിച്ച് നാല് മെട്രോ സ്‌റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഉദ്ഘാടനം ചെയ്യും.

 

മഹാരാജാസ്, എറണാകുളം സൗത്ത്, കലൂര്‍, ഇടപ്പള്ളി എന്നിങ്ങനെ നാല് സ്റ്റേഷനുകളിലാണ് നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കലൂര്‍ മെട്രോ സ്‌റ്റേഷനിലെ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. നെക്‌സോറ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് മെഷിനുകള്‍ നിര്‍മ്മിച്ചിരുക്കുന്നത്.