Tourism

വയനാട് വന്യജീവി സങ്കേതത്തിൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ല

12 March 2023 , 6:17 AM

 

 

 

വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ  ഏപ്രിൽ 15 വരെ വിനോദസഞ്ചാരികള്‍ക്ക് താൽക്കാലികമായി പ്രവേശനം നിരോധിച്ചു. വേനൽ ശക്തമായതോടെ, 344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനമേഖലയിൽ കാട്ടുതീ പടരാനുള്ള സാധ്യത ഏറെയാണ്‌. വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷൻ 33 പ്രകാരം സംസ്ഥാനത്തെ കടുവകളുടെ പ്രധാന ആവാസ കേന്ദ്രമായ മുത്തങ്ങയിലെയും തോൽപ്പെട്ടിയിലെയും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികളുടെ പ്രവേശനം താൽകാലികമായി നിരോധിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ ഉത്തരവ് പുറപ്പെടുവിച്ചു.