health

ബ്യൂട്ടി പാര്‍ലറില്‍ കയറിയിങ്ങേണ്ട.... മുഖം തിളങ്ങാന്‍ നുറുങ്ങു വിദ്യ വീട്ടിലുണ്ട്

Lavanya

07 November 2022 , 6:03 AM

 

മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പൊതുവെ നാം ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷഫലങ്ങളാണ് തരുന്നത്. മുഖം തിളങ്ങാന്‍ ഒരു നുറുങ്ങു വിദ്യയുണ്ട്.
നല്ല കട്ടത്തൈരില്‍ മഞ്ഞള്‍പ്പൊടിചേര്‍ത്ത് ഫേഷ്യല്‍ ചെയ്താല്‍ മതി. ഗോള്‍ഡന്‍ ഫേഷ്യല്‍, പേള്‍ ഫേഷ്യല്‍, ചോക്ലേറ്റ് ഫേഷ്യല്‍ തുടങ്ങി മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടി പാര്‍ലറില്‍ നിരവധി ഫേഷ്യലുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും മുഖം നല്‍കി അതെല്ലാം മുഖത്തിന്റെ അവസ്ഥ തന്നെ മാറ്റുന്ന ഒരു കാര്യം ആലോചിച്ച് നോക്കൂ.
എന്നാല്‍ ഇനി ഈ വഴികള്‍ക്കെല്ലാം വിട നല്‍കാം. പ്രകൃതിദത്തമായ പരിഹാര മാര്‍ഗ്ഗങ്ങളിലേക്ക് തന്നെ പോകാം. ഏത് വിശേഷാവസരങ്ങളിലും ബ്യൂട്ടിപാര്‍ലറിലേക്കോടാതെ സൗന്ദര്യംസംരക്ഷിക്കുന്ന മാര്‍ഗ്ഗം നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. മാത്രമല്ല നമ്മള്‍ പ്രതീക്ഷിക്കുന്നതില്‍ കവിഞ്ഞ ഫലമാണ് ഇതിന് ലഭിക്കുന്നതും. മുഖത്തിന് നിറവും തിളക്കവും നല്‍കി എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.
കഷണ്ടി, നര, മുടികൊഴിച്ചില്‍ മാറ്റും കടുകെണ്ണസൂത്രം
ഫേഷ്യല്‍ ചെയ്യാന്‍ ഇനി ബ്യൂട്ടിപാര്‍ലറിലേക്ക് ഓടേണ്ട ആവശ്യമില്ല. കാരണം വീട്ടിലിരുന്ന് തന്നെ നമുക്ക് ഫേഷ്യല്‍ ചെയ്ത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാം. എല്ലാ തരത്തിലും മുഖത്തിനും ചര്‍മ്മത്തിനും ഗുണം ചെയ്യുന്ന തരത്തിലുള്ളതാണ് ഈ ഫേഷ്യല്‍. എന്തൊക്കെയാണ് ഇതിന് വേണ്ടി ചെയ്യേണ്ട തയ്യാറെടുപ്പുകള്‍ എന്ന് നോക്കാം. ഫേഷ്യല്‍ ചെയ്യുമ്പോള്‍ ചെയ്യുന്ന എല്ലാ ഘട്ടങ്ങളിലൂടെയും ആണ് ഈ ഫേഷ്യലും ചെയ്യേണ്ടത്.


ക്ലെന്‍സിങ്


മുഖം വൃത്തിയാക്കുന്നതാണ് ക്ലെന്‍സിങ്ങിലൂടെ ചെയ്യുന്നത്. പാല്‍ ഉപയോഗിച്ച് മുഖം നല്ലതു പോലെ വൃത്തിയാക്കാവുന്നതാണ്. പാലില്‍ അല്‍പം പഞ്ഞി കൊണ്ട് മുക്കി ഇത് മുഖത്ത് തുടച്ചെടുക്കണം. പാലിന് പകരം മുട്ടയുടെ വെള്ള ഉപയോഗിക്കുന്നതും നല്ലതാണ്. പാലിലുള്ള ലാക്ടിക് ആസിഡ് ആണ് മുഖത്തെ അഴുക്കെല്ലാം നീക്കി മുഖം വൃത്തിയാക്കാന്‍ സഹായിക്കുന്നത്.


സ്‌ക്രബ്ബിങ്


മുഖത്തെ മൃതകോശങ്ങളെ നീക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനായി പഞ്ചസാര കൊണ്ട് നമുക്ക് സ്‌ക്രബ്ബര്‍ തയ്യാറാക്കാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് പുരട്ടി മസ്സാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ മൃതകോശങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.





ആവി പിടിക്കുക

ചര്‍മ്മം ക്ലീന്‍ ആയാലും ഒളിഞ്ഞിരിക്കുന്ന അഴുക്കും മറ്റും കളയാന്‍ ആവി പിടിക്കാന്‍ ശ്രദ്ധിക്കുക. ഇത് സ്‌ക്രബ്ബ് ചെയ്തതിനു ശേഷം മുഖത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ആവി പിടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ വൃത്തിയുള്ള ടവ്വല്‍ ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് ഇത് കൊണ്ട് മുഖത്തിന്റെ മുക്കും മൂലയും തുടക്കാവുന്നതാണ്.




ഫേസ്പാക്ക് തയ്യാറാക്കാം


മുഖത്തിടാനുള്ള ഫേസ്പാക്ക് തയ്യാറാക്കുകയാണ് മറ്റൊന്ന്. അതിനായി പ്രകൃതിദത്തമായ രീതിയില്‍ എങ്ങനെ ഫേസ്പാക്ക് തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്. കട്ടത്തൈര്, മഞ്ഞള്‍പ്പൊടി അല്‍പം, വെളിച്ചെണ്ണ, നാരങ്ങ നീര്, തേന്‍ എന്നിവ.


തയ്യാറാക്കുന്ന വിധം


മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. തേച്ച് പിടിപ്പിക്കുക എന്നതിലുപരി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ചുരുങ്ങിയത് 20 മിനിട്ടെങ്കിലും ഇത് മുഖത്തുണ്ടാവണം. സാധാരണ ഫേഷ്യല്‍ ചെയ്യുമ്പോള്‍ അത് കഴുത്തിലും നിറവ്യത്യാസം തോന്നാതിരിക്കാന്‍ മുഖവും കഴുത്തും ചെയ്യുന്നു. അതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. 20 മിനിട്ട് ശേഷം അല്‍പം ഐസ് വെള്ളത്തില്‍ മുഖത്ത് നിന്ന് ഈ കൂട്ട് തുടച്ചെടുക്കാവുന്നതാണ്.



മുഖത്തിന് തിളക്കം


ഈ ഫേഷ്യല്‍ പ്രകൃതിദത്തമാണ്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല. മുഖത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നു ഈ ഫേഷ്യല്‍. ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഈ ഫേഷ്യല്‍.




അകാല വാര്‍ദ്ധക്യം ഇല്ലാതാക്കും

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ ഫേഷ്യല്‍. വാര്‍ദ്ധക്യം മൂലം മുഖത്തുണ്ടാകുന്ന എല്ലാ വിധത്തിലുള്ള ചുളിവകളും മറ്റും ഇല്ലാതാക്കാന്‍ സഹായിക്കുന്നു മുകളില്‍ പറഞ്ഞ ഫേസ് പാക്ക്. കഴുത്തിലേയും ചുളിവകറ്റി കഴുത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു.




കണ്ണിനു താഴെയുള്ള കറുപ്പ്


കണ്ണിനു താഴെയുള്ള കറുപ്പ് കൊണ്ട് കഷ്ടപ്പെടുന്ന സുന്ദരിമാര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇത്. മിക്കവാറും പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് കണ്ണിനു താഴെയുള്ള കറുപ്പ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ ഫേസ്മാസ്‌ക്. ഒറ്റ ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.




അനാവശ്യ രോമങ്ങള്‍

മുഖത്തുണ്ടാവുന്ന അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞ് പോവുന്നതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു മഞ്ഞള്‍ തൈര് ഫേസ്പാക്ക്. ഇത് എല്ലാ അര്‍ത്ഥത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഒന്നാണ്. ആ പ്രശ്‌നത്തെ പെട്ടെന്ന് പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്.



മുഖത്തെ കറുത്ത പുള്ളികള്‍


മുഖത്തുണ്ടാവുന്ന കറുത്ത പുള്ളികളും കുത്തുകളും ആണ് മറ്റൊന്ന്. ഇതെല്ലാം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും പെട്ടെന്ന് തന്നെ മാറ്റി തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മഞ്ഞള്‍ഫേസ്പാക്ക് സഹായിക്കുന്നു.