Agricultural

പച്ചക്കറി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

06 November 2022 , 1:51 PM

 

 

1. പച്ചക്കറികള്‍ക്കും മറ്റു വിളകള്‍ക്കുമുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞക്കൂവ. വെണ്ട, വഴുതന, തക്കാളി, തുടങ്ങിയ പച്ചക്കറികളില്‍ നിമാവിരകള്‍ മൂലമുണ്ടാകുന്ന വാട്ടത്തിന് മഞ്ഞക്കൂവ പ്രതിവിധിയാണ്. മഞ്ഞക്കൂവയുടെ കിഴങ്ങ് നന്നായി കഴുകി അരച്ച് 250 ഗ്രാം കിഴങ്ങിന് 10 ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുത്താല്‍ നിമാ വിരകള്‍ മൂലം (നെമറ്റോഡ്) ചെടികള്‍ വാടിപ്പോകുന്നത് നിയന്ത്രിക്കാം. 

2 നീറ്റ് കക്കാ പൊടിച്ചത്, കല്ല് ഉപ്പ് പൊടിച്ച് വിതറല്‍ എന്നിവ ഒച്ചിനെതിരേ ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളാണ്.

3  ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ചു വളരും

4. പാവൽ വിത്ത് ഒരു ദിവസം പാലില്‍ മുക്കിയിട്ട് ശേഷം നടുക. നല്ല കരുത്തോടെ ചെടികള്‍ വളരാന്‍ ഇതു സഹായിക്കും.

5. പയര്‍വള്ളി നമ്മുടെ നെഞ്ചിന്റെ ഉയരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഇല നുള്ളിക്കളയണം. തലപ്പ് ഒരു തവണ നുള്ളിക്കഴിഞ്ഞാല്‍ പുതുവള്ളികള്‍ പൊട്ടും അതിലെല്ലാം പയര്‍ ഉണ്ടാകുകയും ചെയ്യും. ചെടി ഉണങ്ങുമെന്ന കരുതി പലരും ഇതു ചെയ്യാന്‍ മടിക്കാറുണ്ട്. എന്നാല്‍ ധാരാളം പയര്‍ ലഭിക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത് നല്ലതാണ്.