News

വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

30 May 2023 , 2:37 AM

 

മലപ്പുറം: വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

മലപ്പുറം താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.

അലിപ്പറമ്പ് സ്വദേശിയായ 65 വയസ്സുകാരനിൽനിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റു അഞ്ചു പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.