health

ലൈസന്‍സില്ലാതെ കേക്കുണ്ടാക്കി വില്‍ക്കുന്നവര്‍ക്ക് പിടിവീഴും: 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ ലഭിക്കാം

Laavanya

17 December 2022 , 3:39 PM

 

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് ഹോംമെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വില്‍ക്കാനൊരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്.  മൂഹ മാദ്ധ്യമങ്ങളിലൂടെ ഓര്‍ഡര്‍ പിടിച്ച് കേക്കും മറ്റും വില്‍ക്കുന്നവര്‍ ലൈസന്‍സ് എടുക്കണമെന്നാണ് മുന്നറിയിപ്പ്. ബക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്‌റ്റേഷനറി സ്‌റ്റോറുകള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകള്‍, ഭക്ഷണം പാകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ടുനടന്ന് വില്‍പന നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, പഴം പച്ചക്കറി കച്ചവടക്കാര്‍, മത്സ്യ കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്ക് പുറമെ ഹോം മെയ്ഡ് കേക്കുകള്‍ വില്‍ക്കുന്നവരും ലൈസന്‍സും രജിസ്‌ട്രേഷനും എടുക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദേശം.
രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷവരെ ലഭിക്കാം.
ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബ് നോക്കി ഭക്ഷണ സാധനങ്ങള്‍ നിര്‍മിച്ച് പഠിച്ചവര്‍ പലരും ഇപ്പോള്‍ ഹോം മെയ്ഡ് ഭക്ഷണങ്ങളുടെ വില്‍പ്പനക്കാരാണ്. ക്രിസ്മസ് പ്രമാണിച്ച് പരിചയക്കാരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ എല്ലാം ചെറിയ ഓര്‍ഡറെടുത്ത് കേക്ക് തയ്യാറാക്കി നല്‍കിയിരുന്നവരും ഉണ്ട്. എന്നാല്‍ ഇനി ഈ പതിവ് നടക്കില്ല. ഇതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.