11 January 2023 , 10:04 PM
സൗദി: സൗദിയും ഇന്ത്യയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു. സൗദി അറേബ്യയുടെ ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് മന്ത്രാലയ പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യക്കു വേണ്ടി കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമാണ് അധികൃതരുമായി കരാറില്‍ ഒപ്പു വെച്ചത്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ ഡോമില്‍ നടക്കുന്ന എക്സിബിഷനില്‍ വെച്ചാണ് ഹജജ് കരാര്‍ ഒപ്പിട്ടത്. ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങളും കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരാര്‍ അനുസരിച്ച് ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് 1,75,025 പേര്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക. ഇന്ത്യന്‍ ഹജ്ജ് മിഷന് വഴിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയുമെത്താന്‍ മൊത്തം അനുവദിച്ച ക്വാട്ടയാണിത്. കോവിഡിനു മുന്‍പ്, 2019-ല്‍ ഇന്ത്യയില്‍നിന്നുള്ള 1.4 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതായിരുന്നു നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഉയര്‍ന്ന ക്വാട്ട. എന്നാല്‍ 2020-ല്‍ 1.24 ലക്ഷമായി കുറഞ്ഞു. കോവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം 79,237 പേര്‍ക്കായിരുന്നു ഹജ്ജിന് ഇന്ത്യക്ക് അനുവദിച്ചിരുന്ന ക്വാട്ട. ഇതിനകം 19 രാജ്യങ്ങളുമായാണ് സൗദി അറേബ്യ ഇതുവരെ കരാറുകളില്‍ ഒപ്പിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളുമായി കരാറില്‍ ഒപ്പിടും.
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
ഖത്തറും ബഹ്റൈനും മെയ് 25 ന് വിമാന സർവീസുകൾ പുനരാരംഭിക്കും
21 May 2023 , 8:04 PM
സൗദിയില്‍ ഇ- വിസ സംവിധാനം നിലവില്‍ വന്നു
05 May 2023 , 4:59 AM
മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച മൂന്നാമത്തെ അറബ് രാജ്യ..
04 May 2023 , 7:45 AM
ഈദുൽ ഫിത്തർ: ദോഹയുടെ ആകാശത്തിന് നിറപ്പകിട്ടേകി വെടിക്കെട്ട്, കത്താറ കോർണിഷ..
22 April 2023 , 3:34 PM
ഖത്തര്‍ വിദ്യാഭ്യാസം വര്‍ധിപ്പിക്കുന്നു: ലോകത്തെ മികച്ച 300 സര്‍വകലാശാലകള്‍..
14 April 2023 , 5:02 PM
8 രാജ്യങ്ങളിലെ 747,000 പേർക്ക് പ്രയോജനം ചെയ്യുന്ന ഭക്ഷണ പദ്ധതികളുമായി ഖത്തർ..
09 April 2023 , 12:52 PM