Entertainment

'സെക്‌സി' മുത്തശ്ശി വരനെ തേടുന്നു: ആഗ്രഹങ്ങളറിയിച്ച് ജിന

Laavanya Lal

10 January 2023 , 8:13 PM

 

ലോകത്തിലെ ഏറ്റവും സെക്സിയായ മുത്തശി വിശ്വസ്തനായ ഒരു കാമുകനെ തേടി രംഗത്തെത്തി. ഓസ്‌ട്രേലിയന്‍ മോഡലായ ജിന സ്റ്റിവര്‍ട്ടാണ് 52-ാം വയസില്‍ തന്‍െ്‌റ പങ്കാളിയെ തേടുന്നത്. മുന്‍പ് നിരവധി പുരുഷന്‍മാരുമായി താന്‍ ഡേറ്റിങ് നടത്തിയിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായ ഒരു പ്രണയമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജിന പറയുന്നത്. താനുമായി ഡേറ്റിങ് നടത്തിയിട്ടുള്ള പുരുഷന്‍മാരില്‍ ഏറിയ പങ്കും തന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെന്നും ഇനി ജീവിതത്തില്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോഴും തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ തിരഞ്ഞെടുക്കാനാണ് താല്‍പര്യമെന്നും ജിന വ്യക്തമാക്കി. ഇത് സംബന്ധിച്ച് സോഷ്യല്‍മീഡിയായില്‍ പോസ്റ്റിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നും ഒട്ടും വൈകാതെ തന്നെ തന്റെ പ്രണയത്തെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിന പറയുന്നു.
ലോകമെമ്പാടും തനിക്ക് ആരാധകരുണ്ടെങ്കിലും വിശ്വാസമുള്ള ഒരാളെ മാത്രമേ ജിന പങ്കാളിയാക്കാന്‍  ആഗ്രഹിക്കുന്നുള്ളു. അതിനു കാരണം തനിക്കൊരു മകളുണ്ടെന്നുള്ളതാണ്. വേള്‍ഡ്സ് ഹോട്ടസ്റ്റ് ഗ്രാനി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മുന്‍ വിവാഹത്തിലെ മകളാണ് ഇത്. ഇപ്പോള്‍ ഒറ്റയ്ക്കാണ് ഇവരുടെ താമസം. മകള്‍ വളര്‍ന്നു വരുന്നതിനാല്‍ അവളുടെ സുരക്ഷിതത്വം കൂടി നോക്കി മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും ഇവര്‍ പറഞ്ഞു.