News

ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു: സംഭവം തിരുവനന്തപുരത്ത്

28 November 2022 , 9:10 AM

 

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു.  തിരുവനന്തപുരം നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്‍ദ് മേരി കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ചെല്ലപ്പൻ തൽക്ഷണം മരിച്ചു. പ്രദേശവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.