News

എം.എം മണിയുടെ വാഹനം തടഞ്ഞുനിർത്തി തെറിയഭിഷേകം

27 December 2022 , 2:44 PM

 

ഇടുക്കി: വാഹനം ഓവർടേക്ക് ചെയ്ത് പോയത് യുവാവിനെ ചൊടിപ്പിച്ചു. എം.എം മണി എം എൽ എയുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് യുവാവ്. രാജാക്കാടിന് സമീപത്ത് വച്ച് കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് അസഭ്യം വിളിച്ചത്. എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം. അരുണിന്റെ വാഹനത്തെ ഓവർടേക്ക് ചെയ്തു പോയതിനെ തുടർന്ന് പിന്നാലെ എത്തി വാഹനം കുറുകെയിട്ട് അസഭ്യവർഷം മുഴക്കി എന്നാണ് പരാതിയിൽ പറയുന്നത്. എം എൽ എയുടെ ഗൺമാൻറെ പരാതിയിൽ രാജാക്കാട് പൊലിസ് കേസ് എടുത്തു.