Entertainment

യുവതിയും കൗമാരക്കാരനും തമ്മിലുള്ള ബന്ധം; 'സോഫി" യുടെ ടീസർ പുറത്തിറക്കി

Laavanya

27 December 2022 , 2:18 PM

 

 കൗമാരക്കാരനുംയുവതിയും  തമ്മിലുള്ള വികാര തീവ്രമായ ബന്ധത്തിന്റെ കഥ പറയുന്ന മലയാള ചിത്രം സോഫിയുടെ ടീസർ റിലീസ് ചെയ്തു.

യൂട്യൂബര്‍ ജോബി വയലുങ്കല്‍ നിര്‍മ്മിച്ച്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സോഫി’.   പ്രശസ്തമോഡല്‍ സ്വാതി,തനൂജ,അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാര്‍ട്ടിന്‍, വിഷ്ണുസഹസ്ര,ഡിപിന്‍,റജീന,സുനില്‍ നാഗപ്പാറ,ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ,ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായ കിരണ്‍ സരിഗ, സജിന്‍,പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌, ജോബി വയലുങ്കല്‍, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവില്‍, എഡിറ്റര്‍-ടിനു തോമസ്, ഗാനരചന-സ്മിത സ്റ്റാന്‍ലി,ബിജു ജോണ്‍,സംഗീതം-ആര്‍ ആര്‍ ബ്രദഴ്സ്, അബേല്‍ ജോളി,കല-അനന്ദു മോഹന്‍, വസ്ത്രാലങ്കാരം- സോനു .