News

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

27 January 2023 , 10:26 AM

 

 

ആലപ്പുഴ: വിഷക്കായ കഴിച്ച പ്ളസ് വൺ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ.

കൊല്ലം ഓച്ചിറ പൊലീസിനെതിരെ ക്ളാപ്പന സ്വദേശിയായ പതിനാറുകാരന്റേതാണ് പരാതി.

അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചു; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾ ചികിൽസയിലുള്ള വിദ്യാർഥി ഉൾപ്പെടെ നാലു പേരെ  ആക്രമിച്ചു.

ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് ആരോപണം