29 November 2022 , 8:09 PM
നൂപുരം എന്ന പേരിൽ ഒരു ഡാൻസ് ഗ്രൂപ്പും ഇവരുടേതായുണ്ട്.
കുവൈറ്റിൽ കഥകളി അവതരിപ്പിച്ച് ശ്രദ്ധനേടി ഇരട്ട സഹോദരിമാർ ദീപയും ദീപ്തിയും. വിവിധ ക്ലാസിക്കൽ നൃത്ത രൂപങ്ങളിൽ നൃത്ത സംവിധായകരും അവതാരകരുമാണ് ഇരുവരും. കുവൈറ്റിൽ കോലത്ത് നാട് മഹോത്സവം 2022 അരങ്ങിൽ ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച ഇവർ കഥകളി അവതരിപ്പിക്കുകയുണ്ടായി. കോട്ടയത്ത് തമ്പുരാൻ എഴുതിയ പ്രസിദ്ധമായ കല്യാണ സൗഗന്ധികത്തിലെ ഒരു ഭാഗമാണ് വേദിയിൽ അവതരിപ്പിച്ചത് ഒരിക്കൽ വനവാസകാലത്ത് ഭീമനും പാഞ്ചാലിയും സല്ലാപത്തിലേർപ്പെട്ടിരിക്കവേ കാറ്റിൽ ഒരു കല്യാണസൗഗന്ധിക പുഷ്പം പറന്നു വീഴുന്നു, പൂവിൻറെ സുഗന്ധത്തിലും ഭംഗിയിലും ആകൃഷ്ടയായ പാഞ്ചാലി കൂടുതൽ പുഷ്പങ്ങൾ ആവശ്യപ്പെടുകയും, ഭീമൻ ഏതു ദുർഘടങ്ങളും മറികടന്ന് ധാരാളം പുഷ്പങ്ങൾ കൊണ്ടുവരാൻ പുറപ്പെടുകയും ചെയ്യുന്നതാണ് കഥാഭാഗം. കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്തിൽ റേഡിയോഗ്രാഫേഴ്സ് ആയ ഈ സഹോദരിമാർ കഥകളിക്ക് പുറമേ ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി, കേരള നടനം എന്നിവയിലും പ്രാവിണ്യമുള്ളവരാണ്. തങ്ങളുടെ ഔദ്യോഗിക തിരക്കുകൾക്കൊപ്പം കലാസപര്യയും ഇവർക്ക് ജീവിത ചര്യയാണ്. സ്വന്തം നാടായ തിരുവനന്തപുരത്ത് ഗുരുക്കന്മാരുടെ കീഴിൽ ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു തുടങ്ങിയ ഇവർ ജോലിയുടെ ഭാഗമായി ഇപ്പോൾ കുവൈറ്റിൽ കുടുംബം സമേതം താമസമാണ്. നൂപുരം എന്ന പേരിൽ ഒരു ഡാൻസ് ഗ്രൂപ്പും ഇവരുടേതായുണ്ട്. കുവൈറ്റിലെ മലയാളി സർഗ്ഗ വേദികളെലെ നിറസാനിധ്യമാണ് ഇവർ
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
ഇന്ത്യ-കാനഡ തര്‍ക്കം; കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യന്‍..
20 September 2023 , 5:07 PM
ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളാകുന്നു: ആശങ്ക!
19 September 2023 , 4:19 PM
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം! ഡൽഹിയിൽ നിന്നും ദോഹയിലേക്കുള്ള ഖത്തർ എയർവേയ്..
18 August 2023 , 4:08 PM
ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ അമീറിനു അധികാരപത്രം കൈമാറി
18 August 2023 , 3:53 PM
എക്സ്പോ 2023 ദോഹ വോളണ്ടിയർ രജിസ്ട്രേഷൻ അവസാനിച്ചു.5 ദിവസത്തിനിടെ ലഭിച്ചത് 5..
08 August 2023 , 3:42 PM
ഡിജിറ്റൽ വേഫൈൻഡിംഗ് ഡിസ്പ്ലേകൾ ഉപയോഗിച്ച് വിവിധ സർവീസുകളിലേക്കുള്ള വഴിയറിയാ..
03 August 2023 , 5:02 PM