health

ഉറങ്ങുന്ന സമയം രണ്ട് മീറ്റര്‍ അകലം എങ്കിലും സ്മാര്‍ട്ട് ഫോണിന് കൊടുക്കണം.... അല്ലെങ്കില്‍ നിങ്ങളെ തേടിയെത്തുന്നത് ഗുരുതരപ്രശ്‌നങ്ങള്‍

Lavanya

13 November 2022 , 1:30 PM

 

സ്മാര്‍ട്ട് ഫോണുമായിട്ടുള്ള ഉറക്കം ദോഷമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അത് ആരും അത്ര ഗൗരവമായി എടുക്കാറില്ല. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന കാര്യമാണിത്. സ്മാര്‍ട്ട്‌ഫോണുകള്‍ ജീവിതത്തിന്റെ ഒരു  ഭാഗംതന്നെയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യവും നമ്മള്‍ നോക്കേണ്ടതാണ്. സദാസമയവും ഫോണ്‍ നമ്മുടെ ഒപ്പമുങ്കെിലും ഉറങ്ങുന്ന സമയം രണ്ട് മീറ്റര്‍ അകലം എങ്കിലും സ്മാര്‍ട്ട് ഫോണിന് കൊടുക്കണം. സ്മാര്‍ട്ട്‌ഫോണുകള്‍ തൊട്ടരികില്‍ വച്ചാണ് മിക്ക ആളുകളും കിടന്നുറങ്ങുക. തയയിണയോട് ചേര്‍ന്ന് ഫോണുകള്‍ വച്ച് കിടന്നുറങ്ങുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ഇത് അതീവ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നമ്മളെ നയിക്കും. ഫോണില്‍ നിന്നും പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കും.
സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍, മൈക്രോവേവ് അവനില്‍നിന്നു പുറപ്പെടുന്ന റേഡിയേഷനു തുല്യമാണ്. അര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ എന്നിവക്ക് ഇത് കാരണമാകും. ഫോണില്‍ നിന്നുള്ള എല്‍ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും സിര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കുകയും ചെയ്യും. ഉറക്കം നഷ്ടമാകുന്നതിനും ഇത് കാരണമാകും. അതിനാല്‍ ഇന്ന് മുതല്‍ ഉറങ്ങുന്ന സമയങ്ങളില്‍ ഫോണിനോട് അകലം പാലിക്കാന്‍ മറക്കരുതേ....