News

തളിപ്പറമ്പിൽ അറസ്റ്റിലായ അധ്യാപകൻ 26 വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പോലീസ്

14 January 2023 , 3:04 PM

 

കണ്ണൂർ: തളിപ്പറമ്പിൽ അറസ്റ്റിലായ അധ്യാപകൻ 26 വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പോലീസ്. 26 പേരും അധ്യാപകനെതിരെ പോലീസിന് മൊഴി നൽകി. കേസിൽ അറസ്റ്റിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ റിമാൻഡിലാണ്. 5 വിദ്യാർത്ഥിനികളുടെ പീഡന പരാതിയിലാണ് അധ്യാപകനെതിരെ പോലീസ് ആദ്യം കേസെടുത്തത്. പ്രതിക്കെതിരെ തളിപ്പറമ്പ് പോലീസ് 21 കേസുകൾ ചെയ്തു കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലിനെതിരായ കേസുകളുടെ എണ്ണം 26 ആയി. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയാണ് വിദ്യാർത്ഥിനികൾ ചൂഷണ വിവരം വെളിപ്പെടുത്തിയത്. അധ്യാപകൻ, ലൈംഗിക ഉദ്ദേശത്തോടെ ക്ലാസ് മുറിയിൽ വച്ച് പലതവണ വിദ്യാർഥിനികളെ ഉപദ്രവിച്ചതായാണ് മൊഴി.