News

ഹോംഗാര്‍ഡ് വീടിന്‍െ്‌റ മുറ്റത്തിരുന്ന് ചാരായം വാറ്റി: കൈയോടെ പിടികൂടി എക്‌സൈസ്

27 November 2022 , 12:07 PM

 

കോഴിക്കോട്: വീടിന്‍െ്‌റ മുറ്റത്തിരുന്ന് ചാരായം വാറ്റുകയായിരുന്ന ഹോം ഗാര്‍ഡിനെ എക്‌സൈസ് സംഘം പിടികൂടി. പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡാണ് ചാരായവും വാഷും വാറ്റുപകരണങ്ങളുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കരുവിശ്ശേരി സ്വദേശി വൈഷ്ണവമാത വീട്ടില്‍ കൃഷ്ണ സ്വാമിയെയാണ് എട്ടു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടര്‍ എന്നിവയും സഹിതം അറസ്റ്റ് ചെയ്തത്.കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധാകരന്‍, ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജി, പ്രിവന്റിവ് ഓഫിസര്‍മാരായ പ്രിയരഞ്ജന്‍, പി. മനോജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ദീപക്, ടി.വി. നൗഷീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.