Viral News

'ഒരു ഭക്തനും മറക്കില്ല ഈ പ്രവൃത്തി': ഹൈക്കോടതി ഇടപെട്ടു, വാച്ചറിന് സസ്‌പെന്‍ഷന്‍

19 January 2023 , 8:35 PM

 

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ദിവസം തീര്‍ത്ഥാടകരെ ദേവസ്വം വാച്ചര്‍ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപമാനിച്ച വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടു. ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം കൂടി മാനിച്ചാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. അരുണിനെ താത്കാലികമായാണ് സസ്‌പെന്‍ഡ് ചെയ്തത്. അരുണിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത് .തിരുവല്ലം ക്ഷേത്രത്തിലെ വാച്ചര്‍ ആണ് അരുണ്‍.


ശബരിമല സീസണില്‍ സോപാനത്ത് എത്തുകയായിരുന്നു അരുണ്‍ .സംഭവം നാണക്കേടായ സാഹചര്യത്തില്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ശബരിമലയില്‍ മകരവിളക്ക് ദിവസം ഭക്തരോട് അപമര്യാദയായി പെരുമാറി എന്ന സംഭവത്തില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേവസ്വം ഗാര്‍ഡ് അരുണ്‍ കുമാറിനെ സ്വമേധയാ കക്ഷി ചേര്‍ത്ത് ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. ദീപാരാധനയ്ക്കുശേഷം തിരക്കേറിയതോടെ ഭക്തരുടെ നീക്കത്തിന് വേഗം കൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ദര്‍ശനത്തിന് വന്നിരുന്ന ഭക്തരെ ഗാര്‍ഡുമാര്‍ തള്ളി നീക്കിയത് എന്ന് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ അറിയിച്ചു. .

എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ ഭക്തരെ തള്ളുമ്പോള്‍ ഗാര്‍ഡിന്റെ ശരീരഭാഷയും ഭാഗവും ശബരിമല സന്നിധാനത്ത് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല എന്ന് കോടതി വ്യക്തമാക്കി. അരുണ്‍ തീര്‍ത്ഥാടകരെ തള്ളി മാറ്റുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ്‌നാട് ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് കോടതി ഇടപെട്ടത്. ഹൈക്കോടതി കേസില്‍ നിലപാട് എടുക്കും മുമ്പ് തന്നെ അരുണനെതിരെ നടപടി എടുത്തിരുന്നു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചര്‍ തസ്തികയില്‍ ജോലി ചെയ്യുകയാണ് അരുണ്‍. ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാള്‍. ,
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതു യൂണിയന്‍ നേതാവ് ആണ്. മുതിര്‍ന്ന പൗരന്മാരുടെ കുട്ടികളും ഉള്‍പ്പെടുന്ന ഭക്തര്‍ അഞ്ച് മണിക്കൂറിലേറെ ക്യൂ നിന്നാണ് സന്നിധാനത്ത് എത്തുന്നത്. ഇവരെയാണ് അരുണ്‍കുമാര്‍ ശ്രീകോവില്‍ മുന്നില്‍ നിന്ന് തള്ളി മാറ്റിയത്.