News

ബിവറേജ് കുത്തിതുറന്ന് 12 കുപ്പി മദ്യം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

27 November 2022 , 1:34 PM

 

ആലപ്പുഴ: ബിവറേജ് കുത്തിതുറന്ന് മദ്യം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഹരിപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍  ബിവറേജില്‍ മദ്യം മോഷണം നടത്തിയ കേസിലെ പ്രതിയായ ചാലക്കുടി പരിയാരം പത്രകടവ് വീട്ടില്‍ രാജു (അപ്പച്ചന്‍-73) എന്ന ആളെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 തീയതി വെളുപ്പിനെ 2 മണിക്ക് ബിവറേജ് പൂട്ട് പൊട്ടിച്ചു അകത്തു കേറി അവിടെ കര്‍ട്ടൂണുകളില്‍ സൂക്ഷിച്ചിരുന്ന  9430 രൂപയുടെ 12 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം എടുക്കുകയും അവിടെ ഉണ്ടായിരുന്ന സാധങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്ക് എറണാകുളം ജില്ലയില്‍ മോഷണ കേസുകള്‍ ഉണ്ട്. പോലീസ് സംഘം നിരവധി സി.സി.ടി.വി. ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ്. പ്രതി മൊബൈല്‍ ഫോണ്‍ ഒന്നും ഉപയോഗിക്കാത്ത ആളും അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളുമായതിനാല്‍ പ്രതി മുന്‍പ് വരാന്‍ സാധ്യതയുള്ള സ്ഥലം മറ്റും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതിയെ കണ്ടുപിടിച്ചത് പ്രതി ബിവറേജില്‍ നിന്നും മദ്യം എടുത്തതിന് ശേഷം പ്രതി സ്ഥിരമായി മദ്യപിക്കാന്‍ പോകുന്ന ഷാപ്പുകളിലോ ബാറുകളിലോ ചെന്നിരുന്നില്ല. 25 തീയതി ആണ് പിന്നീട് പ്രതി പുറത്തിറങ്ങുന്നത് അതുവരെ ആരുടെയും കണ്ണില്‍ പെടാതെ കഴിയുക ആയിരുന്നു..ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീമതി. ചൈത്ര തെരേസ ജോണ്‍ IPSന്റെ നിര്‍ദ്ദേശാനുസരണം കായംകുളം ഡി.വൈ.എസ്.പി അലക്‌സ്‌ബേബിയുടെ മേല്‍നോട്ടത്തില്‍ Isho ശ്യാകുമാര്‍ vs, si.സവ്യാ സച്ചി. asi.ശ്രീകുമാര്‍ cpo.നിഷാദ്.A cpo.സോജു, Cpo.ഇയാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.