education

ബിഎസ്‍സി നഴ്സിങ്ങിനും ഇനി പ്രവേശന പരീക്ഷ

24 January 2023 , 1:20 PM

 

 

അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ബിഎസ്‍സി നഴ്സിങ് കോഴ്സിലേക്ക് പ്രവേശനപരീക്ഷ നടത്താന്‍ തീരുമാനം. ഇതു സംബന്ധിച്ച്‌ ആലോചിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവേശനപരീക്ഷ വേണമെന്ന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

നിലവില്‍ ഹയര്‍സെക്കന്‍ഡറി മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് പ്രവേശനം. പ്രവേശനപരീക്ഷയ്ക്ക് സമ്മതമാണെന്നു കോളജ് മാനേജ്മെന്റുകള്‍ അറിയിച്ചു. എന്നാല്‍ പരീക്ഷാ നടത്തിപ്പ് ആരെ ഏല്‍പിക്കണമെന്നും പ്രവേശന മാനദണ്ഡങ്ങള്‍ എന്തായിരിക്കണമെന്നും തീരുമാനിച്ചിട്ടില്ല.