INTERNATIONAL NEWS

ചാ​ൾ​സ് രാ​ജാ​വി​നു​നേ​രെ മുട്ടയേറ് വി​ദ്യാ​ർ​ഥി​ക്കെ​രെ നി​യ​മ ​ന​ട​പ​ടി ആ​രം​ഭി​ച്ചു.

23 December 2022 , 10:36 AM

 

യോ​ർ​ക് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി പാ​ട്രി​ക് തെ​ൽ​വെ​ൽ (23) നെതിരെയാണ് നി​യ​മ​ന​ട​പ​ടികൾ ആ​രം​ഭി​ച്ചത്.

ബ്രിട്ടൻ: ചാ​ൾ​സ് രാ​ജാ​വി​നു​നേ​രെ മു​ട്ട​യെ​റി​ഞ്ഞ ബ്രി​ട്ടീ​ഷ് വി​ദ്യാ​ർ​ഥി​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടികൾ ആ​രം​ഭി​ച്ചു. യോ​ർ​ക് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി പാ​ട്രി​ക് തെ​ൽ​വെ​ൽ (23) നെതിരെയാണ് നി​യ​മ​ന​ട​പ​ടികൾ ആ​രം​ഭി​ച്ചത്. ആ​റു​മാ​സം വരെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ് ഇ​യാ​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കഴിഞ്ഞ ന​വം​ബ​റി​ലാ​ണ് സം​ഭ​വമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് നീ​തി​പൂ​ർ​വ​ക​മാ​യ വി​ചാ​ര​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. 2002ൽ ​എ​ലി​ബ​സ​ത്ത് രാ​ജ്ഞി​യു​ടെ കാ​റി​നു നേ​രെ​യും പ്ര​തി​ഷേ​ധ​ക്കാ​ർ മു​ട്ട​യെ​റി​ഞ്ഞി​രു​ന്നു.