28 February 2023 , 1:41 AM
പാരീസ്: ഫിഫയുടെ 2022ലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം നേടി ലയണൽ മെസി. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെയും കരിം ബെൻസേമയെയും പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് രണ്ടാം തവണയാണ് മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം മെസി നേടുന്നത്.
മെസിക്ക് 52 വോട്ട് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ എംബാപ്പെ 44ഉം മൂന്നാമതെത്തിയ കരിം ബെൻസേമ 34ഉം വോട്ടുകളാണ് നേടിയത്. പാരീസിൽ രാത്രി 1.30-നായിരുന്നു പുരസ്‌കാരദാന ചടങ്ങ്. അർജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോണിയാണ് മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസിനാണ്.
മികച്ച ആരാധകർക്കുള്ള പുരസ്‌കാരം, ഫിഫ ഫാൻ അവാർഡ്, അർജന്റീനിയൻ ആരാധകർ സ്വന്തമാക്കി.
അലക്‌സിയ പുട്ടെയാസ് മികച്ച വനിതാ താരം
സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസാണ് മികച്ച വനിതാ താരമായത്. ബേത്ത് മീഡ്, അലക്സ് മോർഗൻ എന്നിവരെ പിന്നിലാക്കി തുടർച്ചയായ രണ്ടാം തവണയാണ് അലക്സിയ പുരസ്കാരം നേടുന്നത്. ഇംഗ്ലണ്ട് പരിശീലക സറീന വെയ്ഗ്‌മാൻ മികച്ച വനിതാ ടീം കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM
ഇന്ത്യന്‍ ടീം സെലക്ഷന് കമ്മിറ്റി ചെയര്മാന് ചേതന്‍ ശര്‍മ രാജിവെച്ചു
17 February 2023 , 7:50 PM