News

പ്രാര്‍ഥനക്കെത്തിയ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; വൈദികനെതിരെ കേസ്

19 March 2023 , 3:49 PM

 

 പാലക്കാട്: പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ വൈദികനെതിരെ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡിക്ട് ആന്റോ(29)ക്കെതിരെയാണ് നടപടി. നിലവില്‍ തക്കല പ്ലാങ്കാലവിളയില്‍ വൈദികനാണ് ബെനഡിക്ട് ആന്റോ. പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് കേസ്നാസ്പദമായ സംഭവം. അടുത്തിടെ ഒരു സംഘം യുവാക്കള്‍ വൈദികന്റെ വീട്ടിലെത്തി ആക്രമണം നടത്തിയിരുന്നു. ഇയാളുടെ ലാപ് ടോപ്പും മൊബൈല്‍ ഫോണും യുവാക്കള്‍ കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട വൈദികന്റെ പരാതിയില്‍ പോലീസ് നിയമ വിദ്യാര്‍ഥിയായ ഒരു യുവാവിനെ പിടികൂടി. പിന്നാലെയാണ് പീഡന വിവരമൊക്കെ പുറത്തുവരുന്നത്. യുവാവിന്റെ സഹപാഠിക്ക് ആന്റോ സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇയാളുടെ പക്കലുള്ള ചിത്രങ്ങള്‍ കാണിച്ച് യുവതികളെ ഭീഷണിപ്പെടുത്തുന്നതായും യുവാക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വൈദികന്റെ ലാപ്ടോപ്പും ഫോണും ഇവര്‍ കൊണ്ടുപോയത്. വൈദികനെതിരായ തെളിവുകള്‍ യുവാക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.