24 November 2022 , 3:40 PM
തിരുവനന്തപുരം: 30-ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എന്‍. വാസവനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും അവാര്‍ഡുകള്‍ ഇല്ല. അര്‍ഹമായ സീരിയലുകള്‍ ഒന്നുമില്ലത്തതിനാല്‍ ആ വിഭാഗത്തിന് അവാര്‍ഡ് നല്‍കേണ്ടതില്ല എന്നായിരുന്നു ജൂറി തീരുമാനം. മികച്ച ലേഖനത്തിന് അവാര്‍ഡിന് അര്‍ഹതയുള്ള രചനകള്‍ ഇല്ല എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. ജൂറി പരാമര്‍ശത്തിലുള്ള ലേഖനം വാര്‍ത്തയും സത്യാന്വേഷണവും, രചയിതാവ് ശ്യാം ജി. കഥാ വിഭാഗത്തില്‍ മികച്ച ടെലി സീരിയലിനും മികച്ച രണ്ടാമത്തെ ടെലി സീരിയലിനും അവാര്‍ഡ് ഇല്ല. മികച്ച മൂന്നാമത്തെ ടെലി സീരിയലിന് 'പിറ' എന്ന് സീരിയല്‍ അര്‍ഹമായി, സംവിധാനം ഫാസില്‍ റസാക്ക്.
മികച്ച കഥാകൃത്ത് ലക്ഷ്മി പുഷ്പ സീരിയല്‍ 'കൊമ്പല്‍' (ജീവന്‍ ).
മികച്ച ടിവി ഷോ എന്റര്‍ടെയ്ന്‍മെന്റ് 'ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി' (മഴവില്‍ മനോരമ),
മികച്ച് കോമഡി പ്രോഗ്രാം അളിയന്‍സ് (കേരള കൗമുദി),
മികച്ച ഹാസ്യ അഭിനേതാവ് ഉണ്ണി രജന്‍ പി (മറിമായം),
കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം മഡ് ആപ്പിള്‍സ് (സംവിധാനം അക്ഷയ് കീച്ചേരി),
മികച്ച സംവിധായകന്‍ ഫാസില്‍ റസാക്ക് (പിറ, അതിര്),
മികച്ച നടന്‍ ഇര്‍ഷാദ് കെ (പിറ),
മികച്ച രണ്ടാമത്തെ നടന്‍ മണികണ്ഠന്‍ പട്ടാമ്പി,
മികച്ച നടി കാതറിന്‍ (അന്ന കരീന, ഫ്‌ളവേഴ്‌സ്), മികച്ച രണ്ടാമത്തെ നടി ജൊളി ചിറയത്ത് (കൊമ്പല്‍), മികച്ച ബാല താരം നന്ദിത ദാസ് (അതിര്,(പട്ടാമ്പി കേബിള്‍ വിഷന്‍),
മികച്ച ഛായാഗ്രഹകന്‍ മൃദുല്‍ എസ് (അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍),
മികച്ച ദൃശ്യ സംയോജകന്‍ റമീസ് (പോസിബിള്‍, (കണ്ണൂര്‍ വിഷന്‍),
മികച്ച സംഗീത സംവിധായകന്‍ മൂജീബ് മജീദ് (പോസിബിള്‍, (കണ്ണൂര്‍ വിഷന്‍).
പ്രത്യേക ജൂറി പരാമര്‍ശത്തില്‍ കെ.കെ രാജീവ് അര്‍ഹനായി (അന്ന കരീന), മഞ്ജു പത്രോസ് (അളിയന്‍സ്).
കഥാ വിഭാഗത്തില്‍ 52 എന്‍ട്രികളും കഥേതര വിഭാഗത്തില്‍ 138 എന്‍ട്രികളുമാണ് ലഭിച്ചത്. രചന വിഭാഗത്തില്‍ 13 എന്‍ട്രികള്‍ സമര്‍പ്പിച്ചിരുന്നു. കഥാ വിഭാഗത്തില്‍ സിദ്ധാര്‍ഥ ശിവ ചെയര്‍മാനായ അഞ്ചംഗ ജൂറിയും കഥേതര വിഭാഗത്തില്‍ ജി സാജന്‍ ചെയര്‍മാനായ അഞ്ചംഗ ജൂറിയും രചന വിഭാഗത്തില്‍ കെ.ബി വേണു ചെയര്‍മാനായ മൂന്നംഗ ജൂറിയുമാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
23 September 2023 , 4:59 PM
22 September 2023 , 4:55 PM
22 September 2023 , 12:04 PM
21 September 2023 , 9:43 PM
Comments
RELATED STORIES
വികസിത ഇന്ത്യയുടെ പ്രതീകം; രാജ്യത്ത് എല്ലായിടത്തേക്കും എത്തും: വന്ദേ ഭാരതിന..
24 September 2023 , 2:14 PM
അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സി പി എം വിലയിരുത്തല..
24 September 2023 , 2:02 PM
സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു
24 September 2023 , 10:47 AM
ചേര്‍ത്തല കോടതിവളപ്പില്‍ 'നാത്തൂര്മാരുടെ പൊരിഞ്ഞ അടി', വീഡിയോ വൈറല്‍, സംഭവ..
23 September 2023 , 8:48 PM
പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍: ആലപ്പുഴ വഴി സര്‍വീസ്
23 September 2023 , 5:02 PM
ആവശ്യക്കാരില്ല: ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്സ് ചേഞ്ചുകള്‍ അടച്ചുപൂട്ടുന്..
23 September 2023 , 4:53 PM