CAREERS

കരസേനയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. (ശമ്പളം: 56,100-1,77,500 രൂപ)

22 November 2022 , 8:33 AM

 

കരസേനയുടെ ഡെഹ്റാഡൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന 137-ാമത് ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകെ 40 ഒഴിവുകൾ. സിവിൽ 11, കംപ്യൂട്ടർ സയൻസ്- 9, മെക്കാനിക്കൽ-9, ഇലക്ട്രോണിക്സ്-6, ഇലക്ട്രിക്കൽ-3,   മറ്റ് സ്ട്രീമു കൾ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകർ അവിവാഹിതരായ പുരുഷന്മാരായിരിക്കണം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാർഥികൾ ട്രെയിനിങ് ആരംഭിച്ച് 12 ആഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുണ്ട്. പ്രായപരിധി: 2023 ജൂലായ് 1-ന് 20-നും 27 വയസ്സിനും മധ്യേ. അപേക്ഷകർ 1996 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവ രാകണം. തിരഞ്ഞെടുപ്പ്: അപേക്ഷകരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വരെ സ്റ്റാഫ് സെലക്ഷൻ ബോർ ഡിന്റെ ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവ സമായിരിക്കും അഭിമുഖം. രണ്ടുഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വൈദ്യപ രിശോധനയും ഉണ്ടായിരിക്കും. തിര ഞെഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 49 ആഴ്ച ത്തെ പരിശീലനവും ശേഷം പെർ മനന്റ് കമ്മിഷനിൽ ലെഫ്റ്റനന്റായി നിയമനവും ലഭിക്കും. ശമ്പളം:  56,100-1,77,500 രൂപയായിരിക്കും തുടക്ക ശമ്പളം. പിന്നീട് സർവീസ് കൂടുന്നതിന് ആനുപാ തികമായി ശമ്പള സ്കെയിൽ വർധി ക്കും. അലവൻസുകളും മറ്റ് ആനു കൂല്യങ്ങളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിയ്ക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഡിസംബർ 15 (3pm).നാണ്  അവസാന തീയതി.