Entertainment

തമിഴ്നാട്ടിലെ ആരാധകൻ തനിക്കായി ക്ഷേത്രം പണിതു : ഹണി റോസ്

27 August 2022 , 9:43 AM

 

കൊച്ചി: പുതിയ വെളിപ്പെടുത്തലുകളുമായി മലയാളികളുടെ പ്രിയ താരം ഹണി റോസ് . ഈ അടുത്ത കാലത്ത് ആണ് ഹണി റോസ് വാർത്തകളിൽ ഇടം നേടുന്നത്. തുടർന്ന് നിരവധി അഭിമുഖങ്ങളിൽ അവർ പങ്കെടുത്തിരുന്നു. അതിലൊന്നിലാണ് പുതിയൊരു വെളിപ്പെടുത്തൽ .തന്റെ പേരില്‍ ക്ഷേത്രം പണിത ആരാധകനെക്കുറിച്ചാണ് ഹണി റോസ് പറഞ്ഞത്. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടു മുതല്‍ വിളിച്ച്‌ അഭിനന്ദിക്കാറുണ്ടെന്നാണ് താരം പറഞ്ഞത്. തമിഴ് ആരാധകനാണ് താരത്തിന്റെ പേരില്‍ ക്ഷേത്രം പണിതത്. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു. എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.

2005ല്‍ റിലീസ് ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും ഉള്‍പ്പടെ നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. 'അക്വാറിയം' ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.