News

ഇടുക്കിയില്‍ പന്നിപ്പനി വ്യാപിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

21 November 2022 , 3:54 PM

 

 

ഇടുക്കി: ജില്ലയില്‍ പന്നിപ്പനി വ്യാപിക്കുന്നു. നിലവില്‍ കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞികുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് കൊല്ലുന്നത്.

കൂടുതല്‍ പ്രദേശങ്ങളിലെ പന്നികളെ കൊല്ലേണ്ടിവരുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

കരിമണ്ണൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ പന്നികളെ വിഷം കൊടുത്തു കൊന്നു എന്ന പരാതിയില്‍ പൊലീസ് സാമ്പിളുകള്‍ പരിശോധനക്കയച്ചപ്പോഴാണ് പന്നിപ്പനി കണ്ടെത്തിയത്. അടുത്തിടെ കണ്ണൂരിലെ പേരാവൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പന്നിപ്പനി കണ്ടെത്തിയിരുന്നു.