Sports

സൂപ്പർ ബ്ലാസ്‌റ്റേഴ്‌സ്‌; പഞ്ചാബിനെതിരെ തകർപ്പൻ ജയം

09 April 2023 , 12:56 AM

 

സൂപ്പർ ബ്ലാസ്‌റ്റേഴ്‌സിന് പഞ്ചാബിനെതിരെ തകർപ്പൻ ജയം . സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ പരാജയപ്പെടുത്തിയത് 3-1 ന്.

 

ഐ ലീഗ്‌ ചാമ്പ്യൻമാരായ റൗണ്ട്‌ ഗ്ലാസ്‌ പഞ്ചാബിനെ 3–1ന്‌ തുരത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ ഉജ്വലമായി അരങ്ങേറി. 

 

പെനൽറ്റിയിലൂടെ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌, നിഷുകുമാർ, മലയാളിതാരം കെ പി രാഹുൽ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടി. കൃഷ്ണ സിങ്ങിലൂടെയായിരുന്നു പഞ്ചാബിന്റെ മറുപടി. ജയത്തോടെ എ ഗ്രൂപ്പിൽ മൂന്ന്‌ പോയിന്റുമായി ഒന്നാമതെത്തുകയും ചെയ്‌തു മഞ്ഞപ്പട.

 

ഏപ്രിൽ 12 ന്‌ ശ്രീനിധി ഡെക്കാനുമായാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.