News

സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത

17 March 2023 , 1:02 PM

 

തിരുവനന്തപുരം : ഇന്നലെ എട്ടു ജില്ലകളിൽ വേനൽ മഴ ലഭിച്ചു. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വേനൽ മഴ ലഭിച്ചു.

ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപക മഴ ലഭിച്ചു. ഇടുക്കി ജില്ലയിൽ കോവിൽക്കടവ് (20.5മിമീ), 

മൂന്നാർ (8.5), പീരുമേട്(7.0), ഉടുമ്പന്നൂർ(10.0), പെരിഞ്ഞംകുട്ടി(5.5), വട്ടവട(12.0), പത്തനംതിട്ട ജില്ല: ളാഹ ( 6.5), റാന്നി (5.5), സീതത്തോട്(8.5), വെങ്കുറുഞ്ഞി (12.0). 

 

വേനൽ മഴയെ തുടർന്നു സംസ്ഥാനത്തെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ മൂന്നു കേന്ദ്രങ്ങൾ :കണ്ണൂർ വിമാനത്താവളം (38.5), മലമ്പുഴ ഡാം (38.1), കണ്ണൂർ ചെമ്പേരി (38.1.

 

കോട്ടയം ജില്ലയിൽ ചൂട് ഗണ്യമായി കുറഞ്ഞു. കൂടിയ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിലധികം കുറവുണ്ടായി.