19 March 2023 , 9:29 AM
ഡൽഹി:ഹൃദയാഘാതത്തെ തുടര്‍ന്ന് സംഭവിക്കുന്ന പെട്ടെന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ പരിശോധിച്ചാലും ഹൃദയാഘാത മരണങ്ങളും കോവിഡ് വാക്‌സിനും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താനാവില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഐസിഎംആര്‍ പഠനമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം തല്‍ക്ഷണം മരണം സംഭവിക്കുന്നത് മഹാമാരിയുടെ കാലത്ത് തുടങ്ങിയതാണോ എന്നും കൊറോണ വാക്‌സിനുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നുമായിരുന്നു സഭയിൽ ഉയര്‍ന്ന ചോദ്യം.
വാക്‌സിൻ പാർശ്വഫലത്തെക്കുറിച്ച് വ്യാപകമായി ആശങ്കകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം. അതേസമയം മരണങ്ങളിൽ വിശദമായ പഠനം നടത്താന്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
രാജ്യത്ത് 11,000 കടന്ന് കൊവിഡ്: 24 മണിക്കൂറിനിടെ 11,109 പേക്ക് രോഗബാധ
14 April 2023 , 11:33 AM
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു
13 April 2023 , 11:33 AM
പുതിയ കോവിഡ് വകഭേദത്തിന്റെ ഇരകള്‍ കുട്ടികളെന്ന് മുന്നറിയിപ്പ്
09 April 2023 , 8:10 PM
ഗുണനിലവാരമില്ലാത്തതിനാല്‍ സംസ്ഥാനത്ത് മാര്‍ച്ചില്‍ നിരോധിച്ച മരുന്നുകള്‍
02 April 2023 , 4:27 PM
മാസ്ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
02 April 2023 , 9:18 AM
കോവിഡ് നിരക്ക് കൂടുന്നു: പതിനായിരം ഡോസ് വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാനം
25 March 2023 , 4:49 PM