Business

ചെറുകിട നിക്ഷേപകർക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിക്ഷേപിക്കാൻ അവസരം വരുന്നു

25 August 2022 , 5:30 PM

 

മുംബൈ: ചെറുകിട നിക്ഷേപകർക്ക് (ചില്ലറ വിൽപ്പനക്കാർക്ക്) അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിക്ഷേപിക്കാൻ അവസരമൊരുങ്ങുന്നു. ഇതിനായി ഒരു പുതിയ മാതൃക സർക്കാർ പരിഗണിച്ചുവരികയാണെന്നു കേന്ദ്ര റോഡ്, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച റോഡ്സ് ആൻഡ് ഹൈവേ ഉച്ചകോടിയിലായിരുന്നു ഗഡ്കരിയുടെ പ്രതികരണം. പദ്ധതിയുടെ ഭാഗമായി ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളെ  ഉടൻ സ്‌റ്റോക്ക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യും. ഇതുവഴി റീട്ടെയിൽ നിക്ഷേപകർക്ക് യൂണിറ്റുകൾ (ഇൻവിറ്റ്) വ്യാപാരം ചെയ്യാൻ കഴിയും.