Sports

ഉറുഗ്വെയെ സമനിലയില്‍ തളച്ച്‌ ദക്ഷിണ കൊറിയ

24 November 2022 , 8:42 PM

 

ദോഹ: മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ സമനിലയില്‍ തളച്ച്‌ ദക്ഷിണ കൊറിയ.

എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഇരുനിരയും ആക്രമിച്ച്‌ മുന്നേറിയപ്പോള്‍ അവസരങ്ങളേറെ തുറന്നെങ്കിലും വല മാത്രം കുലുങ്ങിയില്ല.

ഗോള്‍രഹിതസമനിലയിലും വീറിനും വാശിക്കും ഒട്ടുമുണ്ടായില്ല കുറവ്. 

ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ അതിവേഗ നീക്കങ്ങളില്‍ പന്തില്‍ ആധിപത്യവും തുടക്കം മുതല്‍ കൊറിയക്കായിരുന്നു. 

 

അവരുടെ മിന്നല്‍ വേഗത്തിനൊപ്പം പിടിക്കാന്‍ പ്രായം തളര്‍ത്തിയ ലൂയിസ് സുവാരസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല.