Tourism

മഞ്ഞിൽ പുതച്ച് മൂന്നാർ; താപനില വീണ്ടും പൂജ്യത്തിനു താഴെ, സഞ്ചാരികൾ ഒഴുകുന്നു

20 February 2023 , 7:58 AM

 

 

 മൂന്നാർ:  മൂന്നാറിൽ വീണ്ടും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയെത്തി. തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. സൈലന്റ് വാലി, ചെണ്ടുവര, കന്നിമല, ഒ ഡി കെ, ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളിലാണ് താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് താപനില മൈനസ് ഒന്നിലെത്തിയത്. ഈ സീസണിൽ ഇത് നാലാം തവണയാണ് മൂന്നാർമേഖലയിൽ താപനില പൂജ്യത്തിനും താഴെയെത്തുന്നത്. 

 

ഡിസംബർ ആദ്യവാരം മുതൽ മൂന്നാർ മേഖലയിൽ അതിശൈത്യമാണ്. ഡിസംബർ മുതൽ മൂന്നുതവണ മഞ്ഞുവീഴ്ചയുണ്ടായി. ജനുവരി 18നാണ് അവസാനമായി മഞ്ഞുവീണത്. വെള്ളിയാഴ്ച രാത്രി താപനില പെട്ടെന്ന് കുറഞ്ഞ് പൂജ്യത്തിനു താഴെ എത്തുകയായിരുന്നു. കന്നിമലയിലും ലാക്കാട് സിമന്റ്പാലം മേഖലയിലുമാണ് ഇത്തവണ ഏറ്റവുമധികം മഞ്ഞുവീഴ്ച ഉണ്ടായത്.