Tourism

മഞ്ഞിൽ പുതച്ച് മൂന്നാർ; താപനില 5 ഡിഗ്രി സെൽഷ്യസിൽ

24 November 2022 , 6:04 PM

 

 

 ഇടുക്കി: മൂന്നാറിൽ അതിശൈത്യം തുടരുന്നു. താപനില 5 ഡിഗ്രി സെൽഷ്യസിലെത്തി. 

‌ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ചൊവ്വാഴ്ച കുണ്ടളയിൽ രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ 6 ഡിഗ്രിയായിരുന്നു ഇന്നലെ രാവിലത്തെ താപനില. 

 

വിദൂര എസ്റ്റേറ്റുകളായ തെന്മല, ലക്ഷ്മി, ചെണ്ടുവര, കല്ലാർ എന്നിവിടങ്ങളിൽ താപനില അഞ്ചിലും താഴെയെത്തി. 

തിങ്കളാഴ്ച പുലർച്ചെ മൂന്നാറിൽ ഒൻപതും കുണ്ടളയിൽ ഏഴും ഡിഗ്രിയായിരുന്നു താപനില. 

മൂന്നാറിൽ തിങ്കൾ പകൽ ചൂട് 23 ഡിഗ്രിയായിരുന്നു. 

വരുംദിവസങ്ങളിൽ മൂന്നാർ മേഖലയിൽ തണുപ്പ് രൂക്ഷമാകുമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധർ പറയുന്നു.