News

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ആലപ്പുഴയ്ക്ക് പിന്നാലെ കൊല്ലം എസ് എൻ കോളേജിലും സംഘർഷം

07 December 2022 , 6:41 PM

 

കൊല്ലം: കോളജ് യൂണിയൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ– എഐഎസ്എഫ് സംഘർഷം. 11 എഐഎസ്എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മൂന്നു വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. 

       തെരെഞ്ഞെടുപ്പിൽ 15 സീറ്റുകൾ എഐഎസ്എഫ് നേടിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് ആരോപിക്കുന്നത്. സംഘമായി ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കോളജിലെ ലഹരി ഉപയോഗത്തിൽ എസ്എഫ്ഐക്ക് പങ്കുണ്ടെന്നും തെളിവ് പുറത്തു വിടുമെന്ന ഭയവും ആക്രമണത്തിന് കാരണമായെന്ന് എഐഎസ്എഫ് പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.