Sports

ഇക്വഡോറിനെ തകർത്ത് സെനഗൽ പ്രീക്വാർട്ടറിൽ

29 November 2022 , 10:26 PM

 

ദോഹ: ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് സെനഗൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

 

44-ാം മിനിറ്റിൽ സാർ പെനാൽറ്റിയിലൂടെയും 70-ാം മിനിറ്റിൽ കൗലിബാലിയുമാണ് സെനഗലിന്റെ ഗോളുകൾ നേടിയത്.

 

67-ാം മിനിറ്റിൽ കൈസിഡോ ഇക്വഡോറിനായി സ്കോർ ചെയ്തു.

 

രണ്ടാം തവണയാണ് സെനഗൽ ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ എത്തുന്നത്.

 

മറ്റൊരു മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നെതർലൻഡ്സും പ്രീക്വാർട്ടർ പ്രവേശം ഗംഭീരമാക്കി.