health

ഇപ്പോള്‍ 10 വയസ്സ് മുതല്‍ ആര്‍ത്തവം വന്നു തുടങ്ങുന്നുണ്ട്.. സ്‌കൂള്‍ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ.... : സീമാ ജി. നായര്‍

Laavanya Lal

21 January 2023 , 8:00 PM

 

ജീവകാരുണ്യമേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തി ശ്രദ്ധയാകര്‍ഷിച്ച നടിയാണ് സീമാ ജി. നായര്‍. ക്യാന്‍സര്‍ബാധിതയായി അന്തരിച്ച നടി ശരണ്യയ്ക്ക് ഒപ്പം വര്‍ഷങ്ങളായി നിലകൊണ്ട വ്യക്തി കൂടിയാണ് സീമ. തന്‍െ്‌റ കാഴ്ചപ്പാടുകള്‍ തുറന്നുപറയുന്നതിലും മിടുക്കിയാണ് സീമാ ജി. നായര്‍.

ഇപ്പോഴിതാ,
സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി പ്രഖ്യാപിച്ചതില്‍ വിദ്യാര്‍ഥിനികള്‍ക്ക് മുഴുവനായി പ്രയോജനം ചെയ്യുന്ന തീരുമാനം എടുക്കണമെന്ന് സീമാ ജി. നായര്‍ തന്‍െ്‌റ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.

സീമാ ജി. നായരുടെ വാക്കുകളിലേയ്ക്ക്.....


ശുഭദിനം.. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 'ആര്‍ത്തവാവധി' അനുവദിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ കണ്ടു.. വളരെ നല്ല ഒരു തീരുമാനം ആണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.. ആര്‍ത്തവ സമയത്ത് ഭൂരിഭാഗം സ്ത്രീകള്‍ക്കും ഉണ്ടാവുന്ന ശാരീരിക മാനസിക അവസ്ഥകള്‍ ഭീകരം ആയിരിക്കും.. ആ വേദനകള്‍ താങ്ങാനാവാതെ പലരും കുഴഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ട്.. ഛര്‍ദില്‍, തലവേദന, നടുവ് വേദന ഇങ്ങനെ ഒരു നീണ്ട വേദനകളുടെ അനുഭവം പലര്‍ക്കും ഉണ്ടാകും.. ഹോസ്പിറ്റലില്‍ അഡ്മിറ്റാവുന്ന കേസുകള്‍ വരെ കണ്ടിട്ടുണ്ട്.. പക്ഷെ എന്റെ ഒരു ചെറിയ അഭിപ്രായത്തില്‍ കോളേജുകളിയെയും സര്‍വ്വകലാശാലകളിലെയും കുട്ടികള്‍ കുറച്ചും കൂടി മെച്വര്‍ഡ് ആണ്.. വേദനകള്‍ സഹിക്കാന്‍ ഒരു പരിധി വരെ അവര്‍ പ്രാപ്തരായിരിക്കും.. അവരെ പരിഗണിക്കുമ്പോള്‍ നമ്മുടെ സ്‌കൂളുകളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമോ ? ഇപ്പോള്‍ 10 വയസ്സ് മുതല്‍ ആര്‍ത്തവം വന്നു തുടങ്ങുന്നുണ്ട്.. ആര്‍ത്തവം എന്താണെന്നു മനസ്സിലാകും മുന്നേ തന്നെ കുട്ടികള്‍ക്ക് അത് വന്നു തുടങ്ങും.. പണ്ടൊക്കെ 14/15 വയസ്സില്‍ ആവും ഇതൊക്കെ വരുക.. 10 വയസ്സിലൊക്കെ വരുന്നത് ഇപ്പൊളത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണത്തില്‍ വന്ന മാറ്റങ്ങളും കൊണ്ടാവാം.. ഞാന്‍ പറഞ്ഞു വന്നത് സ്‌കൂള്‍ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ.. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ 10 വയസ്സുള്ള ഈ കുഞ്ഞുങ്ങള്‍ക്കൊക്കെ എങ്ങനെ ഈ വേദനകള്‍ താങ്ങാന്‍ പറ്റും.. സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കുന്ന ഈ മാറ്റങ്ങള്‍ കൊണ്ടുവന്ന എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍.. എന്റെ ഈ കുറിപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുമെന്ന് വിശ്വസിക്കുന്നു.. ഇതിന്റെ സാങ്കേതിക വശങ്ങള്‍ എനിക്കറിയില്ല, എന്റെ എളിയ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.. Dr. R. Bindu Chief Minister's Office, Kerala